Flash News

നിപ്പ:ഒരു മരണം കൂടി

നിപ്പ:ഒരു മരണം കൂടി
X


കോഴിക്കോട്: നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചെങ്ങരോത്ത് മൂസയാണ് മരിച്ചത്. നേരത്തെ മരിച്ച സഹോദരങ്ങളായ ചങ്ങരോത്ത് സാലിഹ്,സാമ്പിത്ത് എന്നിവരുടെ പിതാവാണ് മൂസ.ഇതോടെ നിപ്പ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി.

അതേസമയം നിപ്പ വൈറസിനെ നേരിടാന്‍ കഴിഞ്ഞ ദിവസം മരുന്നെത്തിച്ചു. മലേസ്യയില്‍ നിപ്പയെ നേരിടാന്‍ ഉപയോഗിച്ച റിബാവൈറിന്‍ ഗുളികകളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരിക്കുന്നത്. 2000  ഗുളികകളാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. പാര്‍ശ്വഫലങ്ങളുണ്ടോയെന്ന് പരിശോധിച്ചതിനു ശേഷം മാത്രമേ ഇത് രോഗികള്‍ക്ക് നല്‍കുകകയുള്ളു. 8000 ഗുളികകള്‍ കൂടി ഉടന്‍ എത്തിക്കും.
Next Story

RELATED STORIES

Share it