kozhikode local

നിപാ വൈറസ് പേടി: മെഡി. കോളജ് അത്യാഹിതവിഭാഗം തിരക്കൊഴിഞ്ഞു

കോഴിക്കോട്: നിപാ വൈറസ് പരന്നതോടെ മെഡിക്കല്‍ കോ ളജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ രോഗികള്‍ കുറഞ്ഞു. വൈറസ് സ്ഥിരീകരിച്ചതോടെ ആശുപത്രിക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. തിങ്കളാഴ്ച വരെ പല ഭാഗങ്ങളില്‍ നിന്നും രോഗികള്‍ എത്തിയിരുന്നെങ്കിലും വീണ്ടും മരണവാര്‍ത്ത പുറത്തുവന്നതോടെ രോഗികള്‍ ആശുപത്രിയില്‍ വരാന്‍ മടിക്കുകയാണ്. സാധാരണ ദിവസങ്ങളില്‍ വരുന്ന രോഗികളില്‍ പത്തിലൊന്ന് മാത്രമാണ് ഇന്നലെ എത്തിയത്.
ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് വിദഗ്ധ ചികില്‍സ നല്‍കുന്നതിനുള്ള എല്ലാ സംവിധാനവും മെഡിക്കല്‍ കോളജാശുപത്രിയില്‍ ഒരുക്കിയിട്ടുണ്ടെന്നും സമൂഹിക മാധ്യമങ്ങള്‍ വഴി പരക്കുന്ന വ്യാജ വാര്‍ത്തകള്‍ ജനങ്ങളെ ഭീതിയിലാക്കുകയാണ്.
Next Story

RELATED STORIES

Share it