നിപാ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധന തുടരും

കോഴിക്കോട്: നിപാ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധന തുടരുമെന്ന് മന്ത്രി ടി പി രാമകൃഷ്ണനും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിതയും വാത്താസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ച്ചയായി അഞ്ചാം ദിവസവും നിപാ റിപോര്‍ട്ട് ചെയ്തില്ലെന്ന് മാത്രമല്ല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണവും കുറഞ്ഞു.
ചൊവ്വാഴ്ച പരിശോധിച്ച 22 പേര്‍ക്കും വൈറസ് ബാധയില്ല. പനി ബാധിച്ച് ഒരാളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ഏഴുപേരാണ് നിരീക്ഷണത്തിലുള്ളത്. അതില്‍ വൈറസ് മുക്തരായ നഴ്‌സിങ് വിദ്യാര്‍ഥിനി അജന്യയും മലപ്പുറം സ്വദേശി ഉബീഷും ഉള്‍പ്പെടും. 30വരെ ജാഗ്രത തുടരാനാണ് തീരുമാനം. രോഗികളുമായി സമ്പര്‍ക്കമുണ്ടോയെന്ന് സംശയിക്കുന്ന 2507 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.  ഇതുവരെ 262 പേരുടെ സാംപിള്‍ പരിശോധിച്ചതില്‍ 244 പേര്‍ക്കും വൈറസ്ബാധയില്ല.
17 പേരാണ് നിപാ ബാധിച്ചു മരിച്ചത്. അതില്‍ ആദ്യം മരിച്ച മുഹമ്മദ് സാബിതിന്റെ സാംപിളുകള്‍ പരിശോധിക്കാന്‍ കഴിഞ്ഞിരുന്നില്ല. പുതുതായി ആര്‍ക്കും വൈറസ്് ബാധയില്ലാത്തതിനാല്‍ ആസ്‌ത്രേലിയന്‍ മരുന്ന് നല്‍കുന്ന കാര്യം ഇപ്പോള്‍ പരിഗണിക്കുന്നില്ല.  കേന്ദ്രസംഘം ഇപ്പോഴും ആരോഗ്യവകുപ്പുമായി സഹകരിച്ച് കോഴിക്കോട്ടുണ്ട്.
Next Story

RELATED STORIES

Share it