നിപാ: രണ്ട് മരണംകൂടികോഴിക്കോട്: നിപാ വൈറസ്ബാധ മൂലം രണ്ടുപേര്‍ കൂടി മരിച്ചു.

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നെല്ലിക്കോട് ഡിവൈന്‍ ടി പി മധുസൂദനന്‍ (54), മെഡിക്കല്‍ കോളജ് ചെസ്റ്റ് ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്ന മുക്കം കാരശ്ശേരി നെല്ലിക്കാപറമ്പ് സ്വദേശി അഖില്‍ (28) എന്നിവരാണ് ഇന്നലെ മരിച്ചത്. കോഴിക്കോട് ജില്ലാ കോടതിയിലെ സീനിയര്‍ സൂപ്രണ്ടാണ് മധുസൂദനന്‍. ഭാര്യ: വി കെ ബീന. മക്കള്‍: ദ്യുതികര്‍, ധീരജ്. ഇതോടെ നിപാ മരണം 16 ആയി. രണ്ടുപേരെ കൂടി രോഗലക്ഷണങ്ങളോടെ ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിപാ സ്ഥിരീകരിച്ച 3 പേര്‍ ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.
Next Story

RELATED STORIES

Share it