malappuram local

നിപാ: തിരൂരില്‍ നിന്നും എട്ടുപേരെ പരിശോധനക്കയച്ചു

തിരൂര്‍: നിപാ പനിയെന്ന് സംശയിച്ച് തിരൂരില്‍ നിന്നും എട്ടു പേരെ വിദഗ്ധ പരിശോധക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവരെല്ലാം തെന്നലയില്‍ പനി ബാധിച്ച് മരിച്ച സിജിതയുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ്.
കൊടക്കല്‍, മംഗലം ഭാഗങ്ങളിലുള്ള ഇവര്‍ ഷിജിലയെ ആശുപത്രിയിലും മരണവീട്ടിലും സന്ദര്‍ശിച്ചിരുന്നു. നിപ വൈറസ് ചര്‍ച്ചയായതോടെ ഭയപ്പെട്ടാണ് ഇവര്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഇന്നലെ ഉച്ചയോടെയാണ് പരിശോധനയ്്‌ക്കെത്തിയത്.
ഇവര്‍ വന്നതോടെ ആശുപത്രി പരിശോധനാ മുറിയിലെ മറ്റു രോഗികളെ മാറ്റിനിര്‍ത്തി. പരിസരത്തുള്ള പലരും സ്ഥലം വിട്ടു.
ഡോക്ടര്‍മാരും മറ്റും മുന്‍കരുതല്‍ സ്വീകരിച്ചു. ഇവരുടേയും മരണപ്പെട്ട സിജിതയുടെയും നിപ ബാധ സ്ഥിരീകരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it