Flash News

നിപയ്ക്ക് കാരണം വവ്വാലാണോയെന്ന് ഇന്നറിയാം

നിപയ്ക്ക് കാരണം വവ്വാലാണോയെന്ന് ഇന്നറിയാം
X
കോഴിക്കോട്: നിപ വൈറസ് വാഹകര്‍ വവ്വാലുകളാണോയെന്ന് ഇന്നറിയാം. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ കേന്ദ്ര മൃഗസംരക്ഷണ കമ്മീഷണര്‍ ശേഖരിച്ച സാംപിളുകളുടെ ഫലമാണ് ഇന്നുവരിക.ഭോപാലിലെ നിഹ്‌സാദിലാണ് ഇതിന്റെ പരിശോധന നടക്കുന്നത്.പന്തിരിക്കര സൂപ്പിക്കടയിലെ കിണറില്‍ നിന്ന് പിടികൂടിയ വവ്വാലുകളെയാണ് പരിശോധിക്കുന്നത്.



അതിനിടെ,നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ 31 വരെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ പൊതുപരിപാടികളും നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. യോഗങ്ങള്‍, ഉദ്ഘാടനങ്ങള്‍, ജാഗ്രതാ പരിപാടികള്‍ എന്നിവ നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കലക്ടര്‍ യു വി ജോസ് ആണ് നിര്‍ദേശം നല്‍കിയത്. 31 വരെ ട്യൂഷനുകള്‍, പരിശീലന ക്ലാസുകള്‍ എന്നിവ നടത്തുന്നതിനും വിലക്കുണ്ട്. കോഴിക്കോട് ജില്ലയിലേക്ക് കഴിയുന്നതും സന്ദര്‍ശനം ഒഴിവാക്കാമെന്ന നിര്‍ദേശമുണ്ട്.
Next Story

RELATED STORIES

Share it