Flash News

നികുതി വെട്ടിപ്പ്: സുരേഷ് ഗോപിക്കെതിരെയും കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

നികുതി വെട്ടിപ്പ്:  സുരേഷ് ഗോപിക്കെതിരെയും കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍
X


കണ്ണൂര്‍: ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിനെതിരെയും നടപടിയെടുക്കണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സുരേഷ് ഗോപി കാര്‍ വാങ്ങിയിട്ട് ഒരുപാട് നാളായി. ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആഢംബര കാര്‍ ഉപയോഗം ചര്‍ച്ചയായതുകൊണ്ടാണ് സുരേഷ് ഗോപിയുടെ കാറും ചര്‍ച്ചയായത്. സുരേഷ് ഗോപി വാങ്ങിയ കാര്‍ വ്യാജ വിലാസത്തിലാണോ എന്നത് സര്‍ക്കാരാണ് അന്വേഷിച്ച് കണ്ടുപിടിക്കേണ്ടത്. സുരേഷ് ഗോപി നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it