Flash News

നാഷനല്‍ ഹെറാള്‍ഡ് കേസ് : പാര്‍ലമെന്റില്‍ ഇന്നും ബഹളം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെട്ട നാഷനല്‍ ഹെറാള്‍ഡ് കേസിനെ ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും തടസ്സപ്പെട്ടു. കേസിനു പിന്നില്‍ രാഷ്ട്രീയമായ പകപോക്കലാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളാണ് ബഹളമുണ്ടാക്കിയത്്്. ബഹളത്തെത്തുടര്‍ന്ന് രാജ്യസഭ നിര്‍ത്തിവെക്കുകയുമുണ്ടായി. വിഷയം ചര്‍ച്ച ചെയ്യാമെന്ന്് പാര്‍ലമെന്ററി കാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്്‌വി രാജ്യസഭയില്‍ അറിയിച്ചു. മോഡിയുടെ ഏകാധിപത്യം അനുവദിക്കില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളമുണ്ടാക്കിയത്.
ഇന്നലെയും ഇതേ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും ഏറെ നേരം തടസപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it