thrissur local

നാശനഷ്ടങ്ങള്‍ക്ക് അടിയന്തര നഷ്ടപരിഹാരം വേണം: യുഡിഎഫ് വില്ലേജ് ഓഫിസറെ ഉപരോധിച്ചു



കുന്നംകുളം: കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് അടിയന്തിര ധനസഹായം അനുവദിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ആര്‍ത്താറ്റ് വില്ലേജ് ഓഫീസറെ യു.ഡി.എഫ് കൗണ്‍സിലര്‍മാരും നേതാക്കളും ചേര്‍ന്ന് ഉപരോധിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് പ്രവര്‍ത്തകരും നേതാക്കളും ആര്‍്ത്താറ്റ് വില്ലേജ് ഓഫീസിലെത്തി പ്രതിഷേധം നടത്തിയത്. അരമണിക്കൂറോളം നീണ്ട ഉപരോധത്തിനിടെ ഡിസിസി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ ജില്ലാ കളക്ടറുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ ചുമതലപെടുത്തിയ ഡെപ്യുട്ടി താസില്‍ദാര്‍മാരായ റഫീക്ക് പി യു, രാജന്‍ കെ.ജി എന്നിവര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വിഷയത്തിന്റെ ഗൗരവം കളക്ടറുടെ ശ്രദ്ധയില്‍പെടുത്തി അടുത്ത ദിവസം തന്നെ ധനസഹായം വിതരണം സംബന്ധിച്ച തീര്‍പ്പുണ്ടാക്കുമെന്ന് ഉറപ്പിന്‍മേലാണ് നേതാക്കള്‍ സമരം അവസാനിപ്പിച്ചത്.ജയ്‌സിങ് കൃഷ്ണന്‍, ബിജു സി.ബേബി, തോമസ് പി.ഐ, മിനി മോണ്‍സി, മോഹിനി ഷാജന്‍, സി.കെ ബാബു, ലെബീബ് ഹസ്സന്‍, വി.ജി അനില്‍,പി.വി സാംസണ്‍ എന്നിരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
Next Story

RELATED STORIES

Share it