Kollam Local

നാളെ ലോകപരിസ്ഥിതിദിനം : ആയിരം മരങ്ങളുടെ തണല്‍ സൃഷ്ടിക്കാന്‍ ഒരു അമ്മാവനും അനന്തിരവനും



മുളവൂര്‍ സതീഷ്

ശാസ്താംകോട്ട: ലോകപരിസ്ഥിതിദിനമായ നാളെ മരങ്ങള്‍ നട്ടും പിന്നീട് അവയെ തിരിഞ്ഞ് നോക്കാതേയും ആളുകള്‍ പോകുമ്പോള്‍ മറ്റാരുടേയും പ്രേരണയില്ലാതെ സ്വയം തയ്യാറായി ആയിരം മരങ്ങള്‍ നട്ട് അവയുടെ തണല്‍ സൃഷ്ടിക്കാന്‍ ഒരുയുവാവ്. കരുനാഗപ്പള്ളി വിദ്യാധിരാജാ കോളജിലെ ബിബിഎ വിദ്യാര്‍ഥിയും കേരള യൂനിവേഴ്‌സിറ്റി സെനറ്റ് മെംബറുമായിരുന്ന തെക്കന്‍ മൈനാഗപ്പള്ളി അനീഷ്ഭവനത്തില്‍ പി ആര്‍ അനൂപ്(27) ആണ് ആയിരംമരങ്ങള്‍ നട്ട് അവയുടെ തണല്‍സൃഷ്ടിക്കാന്‍ തയ്യാറെടുത്തുതുടങ്ങിയത്. കഴിഞ്ഞ വേനല്‍കാലത്ത് തൈകള്‍ നട്ടുതുടങ്ങി ഇതിനോടകം 200 ലധികം തൈകള്‍ നട്ടുകഴിഞ്ഞു. കരുനാഗപ്പള്ളി- കൊട്ടാരക്കര റോഡിലാണ് ഇപ്പോള്‍ മരങ്ങള്‍ നടുന്നത്. പിന്നീട് മറ്റു റോഡുകളും ലക്ഷ്യമിടുന്നു. വാക, മഹാഗണി, തേക്ക് തുടങ്ങിയവയുടെ തൈകളാണ് നടുന്നത്. സ്വന്തം പറമ്പില്‍ നിന്നും ശേഖരിച്ച വിത്തുകള്‍ പ്രത്യേകം കവറുകളില്‍ കിളിര്‍പ്പിച്ചാണ് നടുന്നത്. ശാസ്താംകോട്ട തടാകതീരത്ത് നടാന്‍ 50ഓളം മാവുകളും ഞാവലും പ്രത്യേകം പാവി കിളിര്‍പ്പിച്ചിട്ടുമുണ്ട് അനീഷ്. മരങ്ങള്‍ നടുക മാത്രമല്ല, അതിന്റെ പരിപാലനവും സ്വയം ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലുമാണ് ഇദ്ദേഹം. അനീഷിന്റെ ഈ ഉദ്യമത്തിന് പിന്തുണയുമായി അനന്തിരവന്‍ ശബരിയും കൂടെയുണ്ട്. ശാസ്താംകോട്ട ബ്രൂക്ക് ഇന്റര്‍നാഷനല്‍ സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയായ ശബരി അമ്മാവന്റെ ഈ താല്‍പ്പര്യം കണ്ട് കൂടുകയായിരുന്നു. വൃക്ഷത്തൈകളും മറ്റും നടുന്നത് ഇരുവരും ചേര്‍ന്നാണ്. വേനല്‍ക്കാലത്തും മറ്റും യാത്രചെയ്യുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മനസിലായപ്പോഴാണ് അനീഷ് ഇത്തരമൊരു സംരംഭത്തെക്കുറിച്ച് ചിന്തിച്ചതും ഇപ്പോള്‍ പ്രാവര്‍ത്തികമാക്കുന്നതും. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ആയിരം മരങ്ങള്‍ തണല്‍നവിരിയിച്ച് നില്‍ക്കുന്നത് അനീഷ് ഇപ്പോഴേ മനസ്സില്‍ കാണുന്നു. ഒപ്പം ശബരിയും.
Next Story

RELATED STORIES

Share it