നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
BY ajay G.A.G11 July 2018 3:33 PM GMT
X
ajay G.A.G11 July 2018 3:33 PM GMT
കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട്, വയനാട്, മലപ്പുറം, ജില്ലകളിലെയും ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെയും പ്രൊഫഷനല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ഇടുക്കിയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴ തുടരുന്നതിനാല്‍ മലപ്പുറം ജില്ലയില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കേരള ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജില്ലയില്‍ മുന്‍ കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.
അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതര്‍ സ്വീകരിക്കേണ്ടതാണെന്നും മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു.
കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ മദ്രസകള്‍ക്കും നാളെ (12)അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ല്യാര്‍ അറിയിച്ചു.
Next Story
RELATED STORIES
കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; ...
27 April 2024 2:42 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT