thiruvananthapuram local

നാലുപേരുടെ മടങ്ങി വരവിനായി പ്രാര്‍ഥനയോടെ തുമ്പ തീരം

കഴക്കൂട്ടം: രണ്ടുദിവസം മുമ്പ് മീന്‍പിടിക്കാന്‍ പോയ നാലുപേരുടെ മടങ്ങി വരവിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് തുമ്പ തീരം. ഇവിടെ നിന്നും വള്ളത്തില്‍ മല്‍സ്യബന്ധനത്തിനുപോയ മല്‍സ്യത്തൊഴിലാളികള്‍ ഇനിയും തിരിച്ചെത്താത്തത് വീട്ടുകാരെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. തുമ്പ സ്വദേശികളായ കുട്ടപ്പന്‍ (45), ജോസ് (50), ആന്റണി (46), തോമസ് (53) എന്നിവരാണ് ബുധനാഴ്ച വൈകിട്ട് 3.30ക്ക് തുമ്പയില്‍ ഫൈബര്‍ വള്ളത്തില്‍ ആഴക്കടലില്‍ മല്‍സ്യബന്ധനത്തിന് പോയത്.
ഇന്നലെ രാവിലെ മല്‍സ്യവുമായി തിരിച്ചെത്തേണ്ട ഇവര്‍ ഇതുവരെ കരയ്‌ക്കെത്താത്തതാണ് എല്ലാവരെയും ആശങ്കയിലാക്കിയത്. തോരാതെ പെയ്യുന്ന മഴയും ശക്തമായ കാറ്റും തിരച്ചിലിന് മാര്‍ഗ്ഗ തടസം സൃഷ്ടിക്കുന്നുണ്ട്. ഇവരെ കണ്ടെത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു നടപടി ഉണ്ടായില്ലെന്നാരോപിച്ച് നാട്ടുകാര്‍ റോഡു ഉപരോധിച്ചു. നാലുവര്‍ഷം മുമ്പ് സമാനരീതിയില്‍ കാണാതായ മല്‍സ്യത്തൊഴിലാളിയെ മൂന്നുദിവസത്തിന് ശേഷം ജീവനോടെ കണ്ടെത്തിയിരുന്നു. അഞ്ചുവര്‍ഷത്തനിടയിലുണ്ടായ കടല്‍ ദുരന്തത്തില്‍ 12യോളം പേരെ തുമ്പയില്‍ നിന്ന് കാണാതായിട്ടുണ്ട്.
Next Story

RELATED STORIES

Share it