നായനാര്‍ അക്കാദമി നാടിന് സമര്‍പ്പിച്ചു

കണ്ണൂര്‍: ജനാധിപത്യത്തെ തട്ടിക്കൊണ്ടുപോവാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കണ്ണൂര്‍ ബര്‍ണശ്ശേരിയിലെ ഇ കെ നായനാര്‍ അക്കാദമി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍ ജനാധിപത്യ ധ്വംസനത്തിനുള്ള എല്ലാ ശ്രമങ്ങളും പൂര്‍ണമായും പരാജയപ്പെട്ടു. രാജ്യത്ത് ജനാധിപത്യം അതീവ ഗുരുതരാവസ്ഥയിലാണ്. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്സും ബിജെപിയും ശ്രമിക്കാറുണ്ട്. അടിയന്തരാവസ്ഥ പോലുള്ള കോണ്‍ഗ്രസ്സിന്റെ ജനാധിപത്യ വിരുദ്ധതയ്‌ക്കെതിരേ ശക്തമായി പ്രതിഷേധിച്ച നേതാവാണ് ഇ കെ നായനാര്‍.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അവിശ്വാസ പ്രമേയം പോലും ചര്‍ച്ച ചെയ്യുന്നില്ല. മുസ്്‌ലിംകളെ വ്യാപകമായി ആക്രമിക്കുന്നു. എന്ത് കഴിക്കണം, എന്ത് സംസാരിക്കണം, എന്ത് ചിന്തിക്കണമെന്ന് വര്‍ഗീയവാദികള്‍ തീരുമാനിക്കുകയാണ്.
നരേന്ദ്ര, നീരവ്, ലളിത് മോദിമാരെല്ലാം ജനങ്ങളെ ചൂഷണം ചെയ്യുകയാണ്. ഇതിനിയെല്ലാം പ്രതിരോധിക്കാന്‍ ബദല്‍ നയങ്ങള്‍ രൂപീകരിക്കണം. അതിനു സിപിഎമ്മിനും ഇടതുപക്ഷത്തിനും മാത്രമേ സാധിക്കൂ. അതിനാലാണ് ഇടതുപക്ഷത്തെ ആര്‍എസ്എസ് ആക്രമിക്കുന്നത്. എന്നാല്‍, കമ്മ്യൂണിസത്തെ കൊല്ലാനാവില്ലെന്നേ ഇവരോട് നമുക്ക് പറയാനുള്ളൂവെന്നും യെച്ചൂരി പറഞ്ഞു.
അക്കാദമി കോംപൗണ്ടിലെ നായനാര്‍ പ്രതിമ യെച്ചൂരി അനാച്ഛാദനം ചെയ്തു. മ്യൂസിയം കെട്ടിടോദ്ഘാടനം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി ജയരാജന്‍ സംസാരിച്ചു. നായനാരുടെ പത്്‌നി ശാരദ ടീച്ചര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it