kozhikode local

നാദാപുരം-മുട്ടുങ്ങല്‍ റോഡ് നവീകരണം: സര്‍വേ തുടങ്ങി

നാദാപുരം: നാല്‍പ്പത്തി ഒന്നര കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന നാദാപുരം-മുട്ടുങ്ങല്‍ റോഡിന്റെ സര്‍വേ ആരംഭിച്ചു. നാദാപുരം ടൗണില്‍ ഇന്നലെ രാവിലെയാണ് അളവെടുപ്പ് തുടങ്ങിയത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെയും ജനപ്രതിനിധികളടെയും സാന്നിധ്യത്തില്‍ പൊതുമരാമത്ത് എന്‍ജിനീയര്‍ മാരും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി എന്‍ജിനീയര്‍മാരും ചേര്‍ന്നാണ് അളവെടുപ്പ് നടത്തിയത്.
കഴിഞ്ഞ ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് മുട്ടുങ്ങല്‍ നാദാപുരം റോഡനവീകരണ പദ്ധതി പ്രഖ്യാപിച്ചത്. പതിനഞ്ച് മീറ്റര്‍ വീതിയില്‍ പതിമൂന്ന് കിലോമീറ്റര്‍ ദൂരം നവീനമായ രീതിയില്‍ ടാറിങ് നടത്തുന്നതാണ് പദ്ധതി. ഇതിനായി നിരവധി സ്ഥലങ്ങളില്‍ വീതി കൂട്ടണം. നാദാപുരം,പുറമേരി,എടച്ചേരി, ഓര്‍ക്കാട്ടേരി എന്നീ ടൗണുകളിലെ ഏതാണ്ടെല്ലാ കടകളുടെയും മുന്‍ഭാഗം നീക്കംചെയ്യേണ്ടി വരും. ഇതിനായി വിവിധ പഞ്ചായത്തുകളില്‍ സ്ഥലവും കെട്ടിടവും നഷ്ടപ്പെടുന്നവരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ അളവെടുപ്പ് ആരംഭിച്ചത്. ഏതാനും ദിവസങ്ങള്‍ക്കകം അളവെടുപ്പ് പൂര്‍ത്തിയാക്കി മെയ് ആദ്യവാരം പണി ആരംഭിക്കുമെന്നാണറിയുന്നത്. മെയ് ആദ്യം മുട്ടുങ്ങലില്‍ വച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വടകര താലൂകിലെ തിരക്കേറിയ റോസുകളിലൊന്നായ ഇതിന്റെ നവീകരണത്തിന് വര്‍ഷങ്ങളായി ആവശ്യമുയര്‍ന്നതിനെ തുടര്‍ന്നാണ് നാല്‍പ്പത്തി ഒന്നര കോടി രൂപ വകയിരുത്തിയത്.നാദാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം കെ സഫീറ, എം പി സൂപ്പി, സി എച്ച് മോഹനന്‍, വ്യാപാരി പ്രതിനിധി ഏരത്ത് ഇഖ്ബാല്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it