നാദാപുരം തെരുവംപറമ്പില്‍ ആയുധശേഖരം പിടികൂടി
BY Rayees RKN11 Oct 2015 9:46 AM GMT
Rayees RKN11 Oct 2015 9:46 AM GMT
നാദാപുരം: നാദാപുരത്തിനടുത്ത് തെരുവംപറമ്പില്‍ ആയുധശേഖരം പിടികൂടി. തെരുവംപറമ്പ് പൂലോറത്ത് മുക്കിലെ കോടംകോട് കുന്നിലെ വിജനമായ സ്ഥലത്തുനിന്നാണ് പി.വി.സി. പൈപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ പതിനഞ്ചു വടിവാളുകള്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ പറമ്പില്‍ ജോലിക്കെത്തിയ തൊഴിലാളികള്‍ സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ പൈപ്പുകള്‍ പരിശോധിക്കുകയും നാട്ടുകാരെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ പരിശോധനയിലാണ് കുറ്റിക്കാട്ടില്‍ പി.വി.സി. പൈപ്പിനുള്ളില്‍ ഗ്രീസ് പുരട്ടി സൂക്ഷിച്ച നിലയില്‍ ആയുധ ശേഖരം കണ്ടത്തിയത്.
ഇരുപത് ഇഞ്ച് നീളത്തിലുള്ള പത്ത് വാളുകളും ഇരുപത്തി നാല് ഇഞ്ച് നീളത്തിലുള്ള അഞ്ച് വാളുകളുമാണ് കണ്ടത്തിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നു നാദാപുരം ഡി.വൈ.എസ്.പി, കെ പ്രേംദാസിന്റെ നേതൃത്ത്വത്തില്‍ സി.ഐ. എന്‍ സുനില്‍കുമാര്‍, എസ്.ഐ. എന്‍ പി രാജേഷ്, ബോംബ് സ്ക്വാഡ് എസ്.ഐ. ഭാസ്കരന് എന്നിവര്‍ സ്ഥലത്ത് എത്തി വാളുകള്‍ പോലിസ് സ്റ്റേഷനിലേക്ക് മാറ്റി. ഇവ അടുത്തകാലത്ത് നിര്‍മിച്ചതെന്നാണ് കരുതുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തു നിന്നും ഇരുപതിലേറെ സ്റ്റീല്‍ബോംബ് നിര്‍മാണ ഉപകരണങ്ങള്‍ പോലിസ് പിടികൂടിയിരുന്നു.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT