നാട്ടിലേക്ക് പുറപ്പെടാനൊരുങ്ങിയ പെരിഞ്ചേരി സ്വദേശിയെ സൗദിയില്‍ കാണാതായി
BY Sumeera SMR11 March 2016 5:20 AM GMT
Sumeera SMR11 March 2016 5:20 AM GMT
താനാളൂര്‍: പെരിഞ്ചേരി സ്വദേശിയും സൗദിയിലെ അല്ഖുറിയാത്തില് ജോലി ചെയ്തു വന്ന പൊടിയേങ്ങല്‍ സൈതലവിയുടെ മകന് ഖലീഫ (24)യെ സൗദിയില്‍ കാണാതായി. ഈ മാസം നാലിന് രാവിലെ ഒന്‍പത് മണിക്കാണ് ഖലീഫയെ കാണാതായത്. അന്നേ ദിവസം നാട്ടിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയതായിരുന്നു. റൂമില്‍ പെട്ടികളും മറ്റു രേഖകളുമെല്ലാം ഒരുക്കിവെച്ചു. മുടിവെട്ടിക്കാന്‍ പുറപ്പെട്ടതായിരുന്നു. പിന്നീട് ഖലീഫയെ കുറിച്ചു യാതൊരു വിവരവുമില്ല.
നാലു വര്‍ഷമായി ഈ യുവാവ് സൗദിയില്‍ ഒരു കടയില്‍ ജോലി ചെയ്തുവരികയാണ്. ഇദ്ദേഹത്തിനു എന്തു സംഭവിച്ചു എന്നറിയാതെ സൗദിയിലെ സുഹൃത്തുക്കളും നാട്ടിലുള്ളവരും വിഷമിക്കുകയാണ്.
ശനിയാഴ്ച ഉച്ചയോടെ കരിപ്പൂരിലെത്തുമെന്നു കരുതിയിരുന്നതാണ്. ആകാംക്ഷയോടെ കാത്തിരുന്ന വീട്ടുകാര്‍ക്ക് മകനെ കാണാനില്ലെന്ന വാര്‍ത്തയാണ് കേള്‍ക്കാനിടയായത്. സൗദി എമ്പസിയിലും മറ്റും പരാതി നല്‍കിയിട്ടുണ്ട്. മാതാവ് കുഞ്ഞീമ. സഹോദരന്: സലീം. യുവാവിനെ കുറിച്ച് അന്വേഷണം നടത്തണമെന്നു ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT