thrissur local

നാട്ടിക ഗ്രാമപ്പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണയും

നാട്ടിക: നാട്ടിക ഗ്രാമപഞ്ചായത്ത് ഗ്രൗണ്ട് ആര്‍ടിഒക്ക് വിട്ടു നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഗ്രൗണ്ട് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാട്ടിക ഗ്രാമപഞ്ചായത്തോഫീസിലേക്ക് മാര്‍ച്ച് നടത്തി.
തൃപ്രയാര്‍ നാട്ടിക പഞ്ചായത്തിന് സ്വന്തമായുള്ള നാലാം വാര്‍ഡിലെ പഞ്ചായത്തു ഗ്രൗണ്ട് തൃപ്രയാറില്‍ പുതുതായി അനുവദിക്കപെട്ട സബ് ആര്‍ടിഒ ഓഫീസിന്റെ െ്രെഡവിംഗ് ടെസ്റ്റ് നടത്തുന്നതിനായി വിട്ടുകൊടുക്കാനുള്ള ഗ്രാമ പഞ്ചായത്തു നടപടി ഉപേക്ഷിക്കണമെന്ന് ആവിശ്യപ്പെട്ടാണ് കളി സ്ഥല സംരക്ഷണ സമിതി ഗ്രാമ പഞ്ചായത്തു ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയത്. ദേശീയ കായിക താരം ആന്‍സി സോജന്‍ ഉദ്ഘാടനം ചെയ്തു. ഗ്രൗണ്ട് സംരക്ഷണ സമിതി വൈസ് ചെയര്‍മാന്‍ പ്രസാദ് നാട്ടിക അധ്യക്ഷത വഹിച്ചു.
സര്‍ക്കാര്‍ തലത്തില്‍ നാട്ടികയില്‍ വിവിധ സ്ഥലത്തു തരിശു ഭൂമികള്‍ ഉള്ളപ്പോഴാണ് നിരവധി കായിക താരങ്ങള്‍ക്കു ജീവനും ഓജസും പകര്‍ന്ന നാട്ടിക ഗ്രാമപഞ്ചായത്തിന്റെ കളിസ്ഥലം െ്രെഡവിംഗ് ടെസ്റ്റിനായി വിട്ടുനല്‍കാനുളള പഞ്ചായത്തിന്റെ നടപടി. ഇത് നാട്ടികയിലെ കായിക താരങ്ങളോടും കായിക പ്രേമികളോടുമുള്ള പഞ്ചായത്ത് ഭരണ സമിതിയുടെ വെല്ലുവിളിയാണെന്ന് ആന്‍സി സോജന്‍ പറഞ്ഞു.ശോഭയാര്‍ന്ന നാട്ടികയുടെ കായിക ചരിത്രം ഇല്ലാതാക്കാനാണ് പഞ്ചായത്തിന്റെ ശ്രമമെന്നും ഗ്രൗണ്ട് സംരക്ഷണ സമിതി പറഞ്ഞു.
Next Story

RELATED STORIES

Share it