kannur local

നാടിന് ഉല്‍സവമായി വട്ട്യറയില്‍ നെല്‍കൃഷി വിളവെടുപ്പ്



ഇരിട്ടി:  ഉല്‍സവാന്തരീക്ഷത്തോടെ പായം പഞ്ചായത്തില്‍ കരനെല്‍കൃഷി വിളവെടുപ്പ്. നാട്ടുകാരായ നൂറുകണക്കിനാളുകളെ സാക്ഷിനിര്‍ത്തി മന്ത്രി വി എസ് സുനില്‍കുമാര്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ തരിശ്ശുരഹിത ഗ്രാമം-ജൈവഗ്രാമം പദ്ധതിയുടെ ഭാഗമായി, 238 ഏക്കര്‍ സ്ഥലത്ത് കൃഷി വകുപ്പും പഞ്ചായത്തും സംയുക്താഭിമുഖ്യത്തില്‍ ആത്മയുടെ സഹകരണത്തോടെ നടത്തിയ കൃഷിയാണ് വിളവെടുത്ത് തുടങ്ങിയത്. കൃഷിക്ക്് ആവശ്യമായ വിത്തും വളവും കൃഷി വകുപ്പാണ് നല്‍കിയത്. തൊഴിലുറപ്പുകാരുടെ സേവനം പഞ്ചായത്തും നല്‍കി. പായം പഞ്ചായത്ത് കാര്‍ഷിക രംഗത്ത് വിപ്ലവകരമായ പ്രവര്‍ത്തനമാണ് നടത്തിയതെന്നും ഇതു സംസ്ഥാനത്താകെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. വട്ട്യറയില്‍ നടന്ന ചടങ്ങില്‍ സണ്ണിജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്് എന്‍ അശോകന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് എന്‍ ടി റോസമ്മ, ജില്ലാ കൃഷി ഓഫിസര്‍ ഓമന, കൃഷി ഡെ. ഡയറക്ടര്‍ വി കെ ലളിത, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ്, വി ലത, വി സാവിത്രി, കെ മോഹനന്‍, വി കെ പ്രേമരാജന്‍, കരിപായി പവിത്രന്‍,ബിനോയ് കുര്യന്‍, പായം ബാബുരാജ്, പി സി പോക്കര്‍, കെ വി ഷീന സംസാരിച്ചു.
Next Story

RELATED STORIES

Share it