kozhikode local

നാടിന്റെ വികസനത്തിനായി കുട്ടികള്‍ എംപിയെ കണ്ടു

അത്തോളി: നാടിന്റെ വികസനത്തിന് ഫണ്ട് തേടി കുട്ടികള്‍ എം കെ രാഘവന്‍ എംപിയുടെ മുമ്പിലെത്തി. സ്‌കൂളിലേക്കുള്ള വഴി നന്നാക്കണമെന്നാവശ്യപ്പെട്ട് എടക്കര കൊളക്കാട് എയുപി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് എംപിയെ കാണാനെത്തിയത്. മഴക്കാലത്ത് വെള്ളവും ചെളിയും നിറഞ്ഞ് നില്‍ക്കുന്ന രാരോത്ത് താഴെ -കണ്ണിപ്പൊയില്‍ റോഡിന് ഫണ്ടനുവദിക്കണമെന്ന നിവേദനവുമായാണ് കുട്ടികള്‍ എംപിയെ കാണാനെത്തിയത്. ഈ പ്രശ്‌നമുന്നയിച്ച് കുട്ടികള്‍ അധികാരികള്‍ക്ക് എഴുതിയ തുറന്ന കത്ത് ശ്രദ്ധേയമായിരുന്നു. തുടര്‍ന്ന്  കുട്ടികള്‍ പ്രദേശത്തെ എല്ലാ വീടുകളിലും കയറിയിറങ്ങി ഒപ്പ് ശേഖരിക്കുകയും ചെയ്തു. ഇതും നിവേദനത്തോടൊപ്പം സമര്‍പ്പിച്ചിരുന്നു. സാമൂഹിക നന്മക്കായി ഇറങ്ങിപ്പുറപ്പെട്ട കുട്ടികളെ എംപി അഭിനന്ദിച്ചു. അടുത്ത ഫണ്ടില്‍ ഈ കാര്യം പരിഗണിക്കാമെന്ന ഉറപ്പ് നല്‍കിയാണ് കുട്ടികളെ തിരികെ അയച്ചത്. അതോടൊപ്പം വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ നിന്നും സഹായത്തിന്്്്്് മന്ത്രിക്കുള്ള ശുപാര്‍ശ കത്തും നല്‍കി. വിദ്യാര്‍ഥികളായ ആദിത്ത് എസ് കൃഷ്ണ, അദൈ്വത് രവീന്ദ്രന്‍, അഭിനവ്, ലാല്‍ കൃഷ്ണ, അനാമിക, നവീന സുരേഷ്, നന്ദന, പാര്‍വണ, അവന്തിക എന്നിവരാണ് എംപിയെ കാണാനെത്തിയത്. വാര്‍ഡ് മെമ്പര്‍ സി കെ റിജേഷ്, അധ്യാപിക കെ വി ഉഷാകുമാരി എന്നിവരും കൂടെയുണ്ടായിരുന്നു.
Next Story

RELATED STORIES

Share it