നാഗാലാന്‍ഡ്: ക്രിസ്ത്യാനികള്‍ക്ക് സൗജന്യ ജറുസലേം യാത്ര വാഗ്ദാനം ചെയ്ത് ബിജെപി

ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ അധികാരത്തിലെത്തിയാല്‍ ക്രിസ്ത്യാനികള്‍ക്ക് സൗജന്യ ജറുസലേം യാത്ര വാഗ്ദാനം ചെയ്ത് ബിജെപി. മതപ്രീണനം ഒഴിവാക്കാനെന്നവകാശപ്പെട്ട് ഹജ്ജ് സബ്‌സിഡി റദ്ദാക്കിയ ബിജെപിയാണ് വോട്ടിന് വേണ്ടി ക്രിസ്തുമത വിശ്വാസികളെ ആകര്‍ഷിക്കാന്‍ തീര്‍ത്ഥാടന യാത്രയ്ക്ക് ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. മേഘാലയ, നാഗാലാന്‍ഡ്്, ത്രിപുര എന്നീ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഈ മാസം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിയുടെ വാഗ്ദാനം.
മേഘാലയയില്‍ 75ശതമാനവും നാഗാലാന്‍ഡില്‍ 88 ശതമാനവും ക്രിസ്ത്യാനികളാണ്. ഇവിടങ്ങളില്‍ ക്രൈസ്തവസഭ പരസ്യമായി ബിജെപിക്ക് വോട്ടു ചെയ്യരുതെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് ക്രിസ്ത്യാനികള്‍ക്ക് ഈ ഓഫറുമായി ബിജെപി മുന്നോട്ടുവന്നിരിക്കുന്നത്.
നാഗാലന്റില്‍ അധികാരത്തിലെത്തിയാല്‍ ക്രിസ്ത്യാനികള്‍ക്ക് ജറുസലേമിലേക്ക് സൗജന്യ യാത്ര ബിജെപി വാഗ്ദാനം ചെയ്ത കാര്യം വാര്‍ത്താ മാധ്യമമായ വീദനാഗാസാണ് ട്വീറ്റു ചെയ്തത്.
Next Story

RELATED STORIES

Share it