Flash News

നാഗാലാന്‍ഡില്‍ ഏറ്റുമുട്ടല്‍ : ആര്‍മി മേജറടക്കം 5 പേര്‍ മരിച്ചു



കൊഹിമ: നാഗാലാന്‍ഡിലെ മോന്‍ ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരും സായുധ സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ടെറിട്ടോറിയല്‍ ആര്‍മി മേജറടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. സുരക്ഷാ സൈനികര്‍ക്കും പരിക്കേറ്റു. മൂന്ന് സായുധരെ കൂടാതെ ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിലെ ഡ്രൈവറും വെടിവയ്പില്‍ മരിച്ചതായി പോലിസ് അറിയിച്ചു.ടെറിട്ടോറിയല്‍ ആര്‍മിയിലെ മേജര്‍ ഡേവിഡ് മണ്‍ലുനാണ് കൊല്ലപ്പെട്ടത്.നാഗാലാന്‍ഡ് സോഷ്യലിസ്റ്റ് കൗണ്‍സില്‍-ഉള്‍ഫ പ്രവര്‍ത്തകര്‍ ലാപ്പ പ്രദേശത്തുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസം റൈഫിള്‍സും ടെറിട്ടോറിയല്‍ ആര്‍മിയും സംയുക്തമായി നടത്തിയ തിരിച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
Next Story

RELATED STORIES

Share it