Flash News

നഷ്ടപരിഹാരം തേടി ബ്രിട്ടിഷ് രാജകുടുംബം കോടതിയില്‍

നഷ്ടപരിഹാരം തേടി ബ്രിട്ടിഷ് രാജകുടുംബം കോടതിയില്‍
X

പാരിസ്: ബ്രിട്ടിഷ് രാജകുമാരന്‍ വില്യമിന്റെ ഭാര്യ കെയ്റ്റ് മിഡില്‍ട്ടണിന്റെ ടോപ്‌ലെസ് ചിത്രം പ്രസിദ്ധീകരിച്ച ഫ്രഞ്ച് മാധ്യമങ്ങള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ബ്രിട്ടിഷ് രാജകുടുംബം കോടതിയില്‍. ഫോട്ടോ പ്രസിദ്ധീകരിച്ച മാധ്യമങ്ങളില്‍ നിന്നു 10 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് വില്യം- കെയ്റ്റ് ദമ്പതികള്‍ ഫ്രഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടത്.
സ്വകാര്യതയിലേക്ക് കടന്നുകയറി എന്ന കുറ്റം ആരോപിച്ചാണ് ആറു മാധ്യമ പ്രതിനിധികള്‍ക്കെതിരേ രാജകുടുംബം കോടതിയെ സമീപിച്ചത്.2012ല്‍ പാരിസില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ കെയ്റ്റിന്റെ അറിവോടെയല്ലാതെ ഫോട്ടോ എടുത്ത ഫ്രഞ്ച് മാഗസിന്‍ ക്ലോസറിനും പ്രാദേശിക പത്രം ലാ പ്രൊവിന്‍സിനുമെതിരേയാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്. പാരിസില്‍ വെയിലേറ്റ് കിടന്ന കെയ്റ്റിന്റെ ടോപ്‌ലെസ് ഫോട്ടോ മാധ്യമങ്ങളില്‍ വന്നത് ബ്രിട്ടനില്‍ വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു.
ദമ്പതികളുടെ മോശം ചിത്രങ്ങളല്ല മാഗസിനിലും പത്രത്തിലും അച്ചടിച്ചു വന്നതെന്ന് മാധ്യമങ്ങള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ പോള്‍ ആല്‍ബര്‍ട്ട് പറഞ്ഞു. എന്നാല്‍, സ്വകാര്യതയിലേക്ക് കടന്നുകയറിയ മാധ്യമങ്ങള്‍ക്കെതിരേ നടപടി വേണമെന്നു ദമ്പതികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.



[related]
Next Story

RELATED STORIES

Share it