palakkad local

നഷ്ടക്കണക്ക് സര്‍ക്കാരിന് ഉടന്‍ സമര്‍പ്പിക്കണമെന്ന് മന്ത്രി

പാലക്കാട്: മഴക്കെടുതിയെ തുടര്‍ന്ന് ദുരന്തം നേരിട്ട എല്ലാ വില്ലേജുകളുടെയും കണക്ക് ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ ശേഖരിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കി. കെടുതി നേരിട്ട വില്ലേജുകളില്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവര്‍ ഒരിക്കലും ഒഴിവാക്കപ്പെടരുത്.
കെടുതി നേരിട്ട ചില വില്ലേജുകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടാത്ത സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ജില്ലയില്‍ മഴക്കെടുതിയുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍ നടപടികള്‍ ആലോചിക്കുന്നതിനുമായി കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മന്ത്രി എ കെ ബാലനും യോഗത്തിലുണ്ടായിരുന്നു. കൃഷിനാശം സംബന്ധിച്ച് യഥാര്‍ത്ഥ നാശനഷ്ടം സമയോചിതമായി സര്‍ക്കാരിന് സമര്‍പ്പിക്കാനും മന്ത്രി യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
യോഗത്തില്‍ എംഎല്‍എമാരായ കെ കൃഷ്ണന്‍ക്കുട്ടി, ഷാഫിപറമ്പില്‍, കെ വി വിജയദാസ്, കെ ബാബു, കെ ഡി പ്രസേനന്‍, മുഹമ്മദ് മുഹസിന്‍, പി ഉണ്ണി, വി എസ് അച്യുതാനന്ദന്റെ പ്രതിനിധി എ അനില്‍കുമാര്‍, ജില്ലാ കലക്ടര്‍ ഡി ബാലമുരളി, സബ്കലക്ടര്‍ ജെറോമിക് ജോര്‍ജ്, എഡിഎം ടി വിജയന്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it