Flash News

നവാസ് ശരീഫ് വീണ്ടും പാര്‍ട്ടി നേതൃസ്ഥാനത്ത്



പാകിസ്താന്‍: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് പാകിസ്താന്‍ മുസ്്‌ലിംലീഗ് -നവാസ് (പിഎംഎല്‍-എന്‍ ) നേതൃസ്ഥാനത്തേക്കു വീണ്ടും തിരിച്ചെത്തി. പാനമ രേഖകള്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് പാക് സുപ്രിംകോടതിയാണ് നവാസ് ശരീഫിന്റെ പ്രധാനമന്ത്രി സ്ഥാനത്തിന് അയോഗ്യത കല്‍പ്പിച്ചത്. എന്നാല്‍, ദേശീയ അസംബ്ലി അംഗത്വത്തിന് അയോഗ്യത കല്‍പ്പിക്കപ്പെട്ടവര്‍ക്കും പാര്‍ട്ടി നേതൃസ്ഥാനത്തിരിക്കാമെന്ന പാകിസ്താന്‍ തിരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്ലിന് ദേശീയ അസംബ്ലി അംഗീകാരം നല്‍കിയതോടെയാണ് നവാസ് ശരീഫിന് പിഎംഎല്‍എന്നിലേക്കുള്ള തിരിച്ചെത്തല്‍ സാധ്യമായത്. നവാസ് ശരീഫിനുവേണ്ടി പിഎംഎല്‍ (എന്‍) നേതാവ് ഡോ. താരിഖ് ഫസല്‍ ചൗധരിയാണ് പാകിസ്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷനു മുമ്പില്‍ ഇത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കിയത്. എതിരില്ലാതെയാണ് നവാസ് ശരീഫ് തിരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ വിവാദങ്ങളാല്‍ നവാസ് ശരീഫിനെ രാഷ്ട്രീയരംഗത്തുനിന്ന് എെന്നന്നേക്കുമായി പുറത്താക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പാകിസ്താന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കു തിരിച്ചെത്തുമെന്നും ചൗധരി അറിയിച്ചു. അതേസമയം, പാകിസ്താനിലെ തിരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്ലിനെ ചോദ്യംചെയ്ത് പാകിസ്താന്‍ അവാമി തഹ്‌രീക് പാര്‍ട്ടി ലാഹോര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. പാകിസ്താന്‍ തഹ്‌രീക്കെ ഇന്‍സാഫ് പാര്‍ട്ടിയും മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളും ബില്ലിനെതിരേ സുപ്രിംകോടതിയില്‍ ഹരജി നല്‍കാനിരിക്കുകയാണ്. വോട്ടവകാശമുള്ളവരും സര്‍ക്കാര്‍ ജീവനക്കാരല്ലാത്തവരുമായ ആരെയും രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലെത്താന്‍ അനുവദിക്കുന്ന തരത്തിലാണ് തിരഞ്ഞെടുപ്പ് നിയമ പരിഷ്‌കരണം
Next Story

RELATED STORIES

Share it