World

നവാസ് ശരീഫിനെതിരേ അന്വേഷണത്തിന് ഉത്തരവ്

ഇസ്‌ലാമാബാദ്: കള്ളപ്പണം വെളുപ്പിച്ച് ഇന്ത്യയിലേക്കു കൈമാറിയെന്ന കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെതിരേ അന്വേഷണത്തിന് ഉത്തരവ്. പാകിസ്താനിലെ അഴിമതിവിരുദ്ധ വിഭാഗമാണ് (എന്‍എബി) അന്വേഷണത്തിന് ഉത്തരവിട്ടത്. 490 കോടി ഡോളറിന്റെ കള്ളപ്പണം ഇന്ത്യയിലേക്ക് കൈമാറി വെളുപ്പിച്ചെന്ന കേസിലാണ് ഉത്തരവ്.
2016ലെ ലോകബാങ്കിന്റെ രാജ്യാന്തര സാമ്പത്തിക കൈമാറ്റ രേഖകളില്‍ തിരിമറി സംബന്ധിച്ചു പരാമര്‍ശമുള്ളതായി പാക് മാധ്യമങ്ങളുടെ റിപോര്‍ട്ടില്‍ പറയുന്നു. ശരീഫ് പാക് പ്രധാനമന്ത്രിയായിരിക്കേ ഇന്ത്യന്‍ ധനമന്ത്രാലയത്തിലേക്ക് പണം കടത്തി തിരിമറി നടത്തിയെന്നാണ് ആരോപണം.
നിലവില്‍ നവാസ് ശരീഫിനെതിരേ മൂന്ന് അഴിമതിക്കേസുകളുണ്ട്. പാനമ രേഖ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് മൂന്നു കേസുകളിലും ശരീഫിനെതിരേ അന്വേഷണം പ്രഖ്യാപിച്ചത്. ഇതുകൂടാതെ ലാഹോറിനു സമീപത്തെ സ്വന്തം എസ്റ്റേറ്റിലേക്ക് അനധികൃതമായി റോഡ് നിര്‍മിച്ച സംഭവത്തിലും ശരീഫിനെതിരേ കേസുണ്ട്.
Next Story

RELATED STORIES

Share it