palakkad local

നവഭവ കഥകളി മഹോല്‍സവം നാളെ മുതല്‍

പാലക്കാട്: കേരള സംഗീത നാടക അക്കാദമി മുദ്ര ചെര്‍പ്പുളശ്ശേരി, കാറല്‍മണ്ണ വാഴേങ്കട കുഞ്ചുനായര്‍ സ്മാരക ട്രസ്റ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നവഭവ കഥകളി മഹോല്‍സവം 9മുതല്‍ 16വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാറല്‍മണ്ണ വാഴേങ്കട കുഞ്ചുനായര്‍ സ്മാരക ട്രസ്റ്റില്‍ നടക്കുന്ന കഥകളി മഹോല്‍സവം നാളെ വൈകീട്ട് അഞ്ചിന് മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. പി കെ ശശി എംഎല്‍എ അധ്യക്ഷത വഹിക്കും. ഏഴു ദിവസങ്ങളിലായി പ്രഗല്‍ഭകലാകാരന്മാര്‍ കഥകളി അവതരിപ്പിക്കും. രാവിലെ എട്ടുമുതല്‍ രാത്രിവരെ തുടരുന്ന പരിപാടികളില്‍ കഥകളിയുമായി ബന്ധപ്പെട്ടുള്ള സംവാദം, പ്രബന്ധാവതരണവും ഉണ്ടാവും. 16ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം എം ബി രാജേഷ് എംപി ഉദ്ഘാടനം ചെയ്യും. സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെപിഎസി ലളിത അധ്യക്ഷത വഹിക്കും. ഉദ്ഘാടന ചടങ്ങില്‍ കഥകളിയരങ്ങില്‍ സുദീര്‍ഘ പാരമ്പര്യമുള്ള ചവറ പാറുകുട്ടി, കുമാരി അന്തര്‍ജനം, കൊട്ടാരക്കര ഗംഗ, ചേലനാട്ട് സുഭദ്ര, രാധിക വര്‍മ, കുമാരി വര്‍മ എന്നിവരെ ആദരിക്കും. ഡോ.സുനില്‍ പി ഇളയിടം, ഡോ.എം വി നാരായണന്‍, ഡോ. വേണുഗോപാല്‍, ഡോ.ഏറ്റുമാനൂര്‍ കണ്ണന്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലായി പ്രബന്ധം അവതരിപ്പിക്കും.വാര്‍ത്താ സമ്മേളനത്തില്‍ സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍, സംഘാടക സമിതി ചെയര്‍മാന്‍ പി കെ സുധാകരന്‍, കണ്‍വീനര്‍ സി മോഹന്‍ദാസ്, ടി കെ രത്‌നാകരന്‍ പങ്കെടുത്തു. കെട്ടിടോദ്ഘാടനം ഇന്ന്ചെര്‍പ്പുളശ്ശേരി: ഇരുമ്പാലശ്ശേരി എയുപി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്നു വൈകീട്ട് മൂന്നിന് പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. എംഎല്‍എമാരായ മഞ്ഞളാംകുഴി അലി, വി ടി ബലറാം വിശിഷ്ടാതിഥികളായിരിക്കും. സി പി മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും.
Next Story

RELATED STORIES

Share it