kozhikode local

നവകേരള മിഷന്‍ സമിതികള്‍ രൂപീകരിച്ചു



കോഴിക്കോട്: ജില്ലയില്‍ നവകേരള മിഷന്റെ ജില്ലാതല മിഷനും ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിത കേരളം മിഷനുകളുടെ ജില്ലാതല കര്‍മ്മസേനകളും രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. നവകേരള മിഷന്‍ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണെ അധ്യക്ഷനായും ജില്ലാ കലക്ടറെ മിഷന്‍ സെക്രട്ടറിയായും എം.പിമാര്‍, എം എല്‍എ മാര്‍, മേയര്‍തുടങ്ങിയവരെ അംഗങ്ങളായും  ഉള്‍പ്പെടുത്തിക്കൊണ്ട് ജില്ലാതല മിഷന്‍ രൂപീകരിച്ചു. ജില്ലാ കലക്ടര്‍ ചെയര്‍പേഴ്‌സണും ദാരിദ്ര ലഘൂകരണം പ്രൊജക്ട് ഡയറക്ടര്‍ കണ്‍വീനറായുമുള്ളതാണ് ലൈഫ് മിഷന്റെ ജില്ലാതല കര്‍മ്മ സേന. ആര്‍ദ്രം മിഷന്റെ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കലക്ടര്‍ ചെയര്‍പേഴ്‌സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കണ്‍വീനറായും കര്‍മസേന രൂപീകരിച്ചു. ജില്ലാ കലക്ടര്‍ ചെയര്‍പേഴ്‌സണായും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനറായും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മിഷന്റെ ജില്ലാതല കര്‍മ്മ സേനയും രൂപീകരിച്ചു.  ഹരിത കേരളം മിഷന്‍ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനുമായി ജില്ലാകലക്ടര്‍ ചെയര്‍പേഴ്‌സണും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കണ്‍വീനറുമായി ജില്ലാതല കര്‍മ്മസേന രൂപീകരിച്ചു. ലക്ഷ്യങ്ങള്‍ മുന്‍കൂട്ടി വ്യക്തമായി നിര്‍ണ്ണയിക്കാനും ചിട്ടയായി ആസൂത്രണം നടത്തി സൂക്ഷ്മതയോടെ നിര്‍വ്വഹിക്കാനുമായാണ് ജില്ലാതല മിഷനുകളും കര്‍മ്മസേനകളും രൂപീകരിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it