Flash News

നവംബര്‍ 8ന് എല്‍ഡിഎഫ് പ്രതിഷേധ ദിനമായി ആചരിക്കും



തിരുവനന്തപുരം: ജനജീവിതം ദുരിതത്തിലാഴ്ത്തുന്ന മോദി സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളില്‍ പ്രതിഷേധിച്ച് നോട്ട് അസാധുവാക്കലിന്റെ വാര്‍ഷികദിനമായ നവംബര്‍ 8ന് സംസ്ഥാനത്തെമ്പാടും എ ല്‍ഡിഎഫ് പ്രതിഷേധദിനമായി ആചരിക്കും. മോദി സര്‍ക്കാരിന്റെ വികലമായ നയങ്ങള്‍മൂലം ഇന്ത്യന്‍ സമ്പദ്ഘടന തകര്‍ന്നിരിക്കുകയാണ്. നോട്ട് അസാധുവാക്കല്‍ കോര്‍പറേറ്റുകള്‍ക്കും കള്ളപ്പണക്കാര്‍ക്കും ഗുണമായിത്തീര്‍ന്നപ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് ദുരിതമാണ് സമ്മാനിച്ചത്.   എത്ര കള്ളപ്പണം പിടിച്ചെന്നു പ്രധാനമന്ത്രിയും ധനമന്ത്രിയും വ്യക്തമാക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു. ഇടതു പാര്‍ട്ടികള്‍ ദേശവ്യാപകമായി നവംബര്‍ 8ന് പ്രതിഷേധദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി  8ന് തിരുവനന്തപുരത്തും എറണാകുളത്തും ആര്‍ബിഐ ഓഫിസിനു മുന്നിലും മറ്റു ജില്ലകളില്‍ ജില്ലാ കേന്ദ്രങ്ങളിലെ എസ്ബിഐ ഓഫിസിനു മുന്നിലും പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും. ജില്ലയിലെ മറ്റു കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികളും പോസ്റ്റര്‍ പ്രചാരണങ്ങളും സംഘടിപ്പിക്കണമെന്നും വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it