നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിച്ചാല്‍ ചികില്‍സാ ചെലവ് ഉയര്‍ത്തും: മാനേജ്‌മെന്റുകള്‍

തിരുവനന്തപുരം: നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിച്ചാല്‍ ചികില്‍സാ ചെലവ് ഉയര്‍ത്തേണ്ടിവരുമെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍. ശമ്പള വര്‍ധനയ്‌ക്കെതിരേയുള്ള നിയമനടപടി തുടരുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
നഴ്‌സുമാരുടെ മിനിമം വേതന ഉത്തരവ് സ്‌റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് കേരളത്തിലെ ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയ ഹരജി സുപ്രിംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. സര്‍ക്കാര്‍ വിജ്ഞാപനം ചോദ്യം ചെയ്തുള്ള മാനേജ്‌മെന്റുകളുടെ ഹരജി ഒരു മാസത്തിനകം തീര്‍പ്പാക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ശമ്പള വര്‍ധനയ്‌ക്കെതിരേ പുതിയ നിലപാടുമായി സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ രംഗത്തുവന്നത്.
അതേസമയം, സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ പുതിയ നിലപാടുകള്‍ക്കെതിരേ നഴ്‌സുമാര്‍ പ്രതിഷേധിച്ചു. ശമ്പളവര്‍ധന നല്‍കാന്‍ 13 ആശുപത്രികള്‍ സമ്മതിച്ചതായി നഴ്‌സുമാര്‍ പ്രതികരിച്ചു. പുതുക്കിയ ശമ്പളം തരാന്‍ തയ്യാറാവാത്ത ആശുപത്രികള്‍ക്ക് സമര നോട്ടീസ് നല്‍കാനാണ് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ തീരുമാനം.
Next Story

RELATED STORIES

Share it