Flash News

നഴ്‌സുമാരുടെ ലോങ് മാര്‍ച്ച് നാളെ, സമരം ഒഴിവാക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍

നഴ്‌സുമാരുടെ ലോങ് മാര്‍ച്ച് നാളെ, സമരം ഒഴിവാക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍
X


തിരുവനന്തപുരം : ശമ്പള പരിഷ്‌കരണ ഉത്തരവ് ഉടന്‍ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നിലപാട് കടുപ്പിച്ചതോടെ സമരം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തിരക്കിട്ട നീക്കങ്ങള്‍  ആരംഭിച്ചു.  അത്യാഹിത വിഭാഗങ്ങളടക്കം സ്തംഭിപ്പിച്ചുകൊണ്ട് നാളെമുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ശമ്പളപരിഷ്‌കരണ അന്തിമ വിജ്ഞാപനം ഇന്നു തന്നെ പുറത്തിറക്കി സമരം ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമം. പതിനായിരത്തോളം നഴ്‌സുമാര്‍ നാളെ ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ നിന്ന്  സെക്രട്ടേറിയറ്റിലേയ്ക്ക് ലോങ് മാര്‍ച്ച് ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
അതിനിടെ സമരം നിരോധിച്ച  ഉത്തരവ് നിലനില്‍ക്കെയുള്ള പണിമുടക്കിനെതിരെ മാനേജ്‌മെന്റ് അസോസിയേഷന്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുവാനൊരുങ്ങുകയാണ്. മിനിമം വേതനം 20000 രൂപയാക്കി മാര്‍ച്ച് 31 നുമുമ്പ് അന്തിമ വിജ്!ഞാപനം പുറത്തിറക്കുമെന്നണ് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍ മാനേജ്‌മെന്റുകള്‍ കോടതിയില്‍ പോയതോടെ വിജ്ഞാപനം വൈകി. ഇപ്പോള്‍ നിയമ തടസങ്ങള്‍ നിലവിലില്ലാത്ത സാഹചര്യത്തില്‍ ഉത്തരവ് പുറത്തിറക്കണമെന്നാവശ്യപ്പെട്ട് നഴ്‌സുമാര്‍ അനിശ്ചിതകാലസമരത്തിലേക്ക് കടക്കുകയാണെങ്കില്‍ സര്‍ക്കാരിന് അത് കടുത്ത ക്ഷീണമാകും. ഇതൊഴിവാക്കാന്‍  ശമ്പളപരിഷ്‌കരണ അന്തിമ വിജ്ഞാപനം ഇന്നു തന്നെ പുറത്തിറക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് സര്‍ക്കാര്‍.
Next Story

RELATED STORIES

Share it