Flash News

നഴ്‌സുമാരുടെ മിനിമം വേതനം : ഹൈക്കോടതിയില്‍ 26ന് ചര്‍ച്ച



കൊച്ചി/തൃശൂര്‍: നഴ്‌സുമാര്‍ക്ക് മിനിമം വേതനം നിശ്ചയിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) നല്‍കിയ ഹരജിയില്‍ ഹൈക്കോടതി 26ന് ചര്‍ച്ച നടത്തുന്നു. യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷായും അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയിലെ യുഎന്‍എ ഭാരവാഹികളും ഫയല്‍ ചെയ്ത ഹരജിയിലാണ് കോടതിയുടെ അതിവേഗ ഇടപെടല്‍.  കേന്ദ്രം നിയോഗിച്ച കമ്മിറ്റി 2016ല്‍ റിപോര്‍ട്ട് നല്‍കി. കോടതിയുടെ കൂടി നിരീക്ഷണത്തോടെ ഇത് കഴിഞ്ഞ വര്‍ഷംതന്നെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറുകയും ചെയ്തു. അത് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണെങ്കിലും നടപടിയുണ്ടായില്ല. ഇതോടെയാണ് യുഎന്‍എ ഹൈക്കോടതിയെ സമീപിച്ചത്. 26ന് ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഹരജിക്കാരെയും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളെയുമാണ് വിളിച്ചിട്ടുള്ളതെന്ന് ജാസ്മിന്‍ഷാ പറഞ്ഞു.
Next Story

RELATED STORIES

Share it