palakkad local

നല്ല വെള്ളവും വായുവും വയലും വേണം: നവകേരള എക്‌സ്പ്രസ് പര്യടനം തുടങ്ങി



പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ മൂന്ന് ദിവസം ആഹ്വാനം ചെയ്ത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അകമ്പടിയായി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നവകേരളം എക്‌സ്പ്രസ് പര്യടനം തുടങ്ങി. നല്ല ഭൂമിയും വെള്ളവും വായുവും വയലും നാളെയുടെ ജന്മാവകാശമാണെന്ന് ഓര്‍മിപ്പിച്ച് ജയചന്ദ്രന്‍ കടമ്പനാടും സംഘവും നവകേരള എക്‌സ്പ്രസിനോടൊപ്പമുണ്ട്. ശുചിത്വ ബോധവത്കരണ സന്ദേശം, ആരോഗ്യം, വീട്, തരിശ് ഭൂമിയിലെ കൃഷി, മാലിന്യ നിര്‍മാര്‍ജനം , പ്ലാസ്റ്റിക് നിര്‍മാര്‍ജനം , ജലസ്രോതസുകളുടെ നവീകരണം തുടങ്ങി നവകേരള മിഷന്‍ വിഭാവനം ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളാണ് മൊബൈല്‍ പ്രദര്‍ശനത്തിനുള്ളത്. നവകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ തേടി ജയചന്ദ്രനും സംഘവും 29,30 തീയതികളിലും ജില്ലയിലുണ്ടാവും. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ തുടങ്ങി ചിറ്റൂര്‍ അണിക്കോട് ജങ്ഷന്‍ , കുഴല്‍മന്ദം, കോട്ടായി എന്നിവിടങ്ങളില്‍ സംഘം പരിപാടി അവതരിപ്പിച്ചു. തുടര്‍ന്ന് നെന്മാറ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികള്‍ക്കൊപ്പം നാടന്‍ പാട്ട് പാടി. ജിഷ്ണു, ജ്യോതിസ അനീഷ്, എസ് വിജയലക്ഷ്മി, എസ്ചന്ദ്രലാല്‍, എസ് എല്‍ അഖില്‍ദാസ്, സി രതീഷ്, മണിക്കുട്ടന്‍, ബിജിന്‍ ബാബു എന്നിവരാണ് സംഘത്തിലുള്ളത്. ഇന്ന്  രാവിലെ 10ന് കല്ലേപ്പുള്ളി , 11.30ന് ഒറ്റപ്പാലം, ഉച്ചയ്ക്ക് ഒന്നിന് ഷൊര്‍ണൂര്‍, 3.30ന് മേലെ പട്ടാമ്പി, 4.30 ചാലിശ്ശേരി, ജൂണ്‍ 30ന് രാവിലെ 11ന് കരിമ്പ, ഉച്ചയ്ക്ക് 12ന് മണ്ണാര്‍ക്കാട് , 3.30ന് അഗളി എന്നിവിടങ്ങളില്‍ പരിപാടികള്‍ അവതരിപ്പിക്കും.
Next Story

RELATED STORIES

Share it