kozhikode local

നരേന്ദ്ര മോദി ശിവാജി ഗണേശനേക്കാളും മമ്മുട്ടിയേക്കാളും മികച്ച നടന്‍: ഖുശ്ബു

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി ശിവാജി ഗണേശനേക്കാളും മമ്മൂട്ടിയേക്കാളുമൊക്കെ മികച്ച നടനാണെന്നു സിനിമാ താരവും എഐസിസി വക്താവുമായ ഖുശ്ബൂ. രാജ്യത്ത് നിന്ന് ജനാധിപത്യം പുറത്തു പോയെന്നും ഇന്ത്യ ഇന്ന് ലോകത്തിന് നല്‍കുന്നത് മോശം സന്ദേശമാണെന്നും കെഎസ്‌യു സംഘടിപ്പിച്ച ''ഫാസിസത്തിനെതിരേ വിദ്യാര്‍ത്ഥി മുന്നേറ്റം''സംസ്ഥാന തല സംഗമം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് അവര്‍ പറഞ്ഞു. മാനവികതയാണ് ഇന്ത്യയുടെ മതം. മതേതരത്വം, വൈവിധ്യം എന്നിവയെ സംഘപരിവാരം തകര്‍ക്കുകയാണ്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളില്‍ രാജ്യത്ത് വലിയ മാറ്റമാണുണ്ടായത്. മനുഷ്യത്വത്തെ നശിപ്പിച്ച് രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ശ്രമം. ഇതിനായി കേന്ദ്രസര്‍ക്കാരും ആര്‍എസ്എസ്സും ഒുമിച്ചിരിക്കുന്നു. ആരൊക്കെ എന്തൊക്കെ കഴിക്കണം, എന്ത് വസ്ത്രം ധരിക്കണം, എന്ത് സംസാരിക്കണം, എത്രമണിക്ക് വീട്ടില്‍ നിന്ന് പുറത്തുപോവണം തുടങ്ങിയ കാര്യങ്ങള്‍ സംഘപരിവാരം തീരുമാനിക്കുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്.
മുന്‍പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് ഒന്നും മിണ്ടാത്തയാളെന്നായിരുന്നു ബിജെപിക്കാര്‍ പറഞ്ഞു കൊണ്ടിരുന്നത്. അനാവശ്യമായി മിണ്ടിയില്ലെങ്കിലും സാമ്പത്തിക മേഖലയില്‍ വലിയ നേട്ടമാണ് അദ്ദേഹമുണ്ടാക്കിയത്. അവര്‍ പറഞ്ഞു.
കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി സി ജോയ് അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ വിജയിച്ച കെഎസ്‌യു പ്രതിനിധികളെ ചടങ്ങില്‍ ആദരിച്ചു. കോണ്‍ഗ്രസ്, യൂത്ത്‌കോണ്‍ഗ്രസ്, കെഎസ്‌യു നേതാക്കളായ അഡ്വ.ടി സിദ്ദീഖ്, കെ പി അനില്‍കുമാര്‍, അഡ്വ.പി എം സുരേഷ് ബാബു, എ എം രോഹിത്, കെ വി സുബ്രമണ്യന്‍, പി കെ ഹബീബ് മാസ്റ്റര്‍, രാജേഷ് കീഴരിയൂര്‍, മൊയ്തീന്‍ മാസ്റ്റര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it