Idukki local

നരേന്ദ്ര മോദി ഭരണത്തില്‍ ശതകോടീശ്വരന്മാര്‍ക്ക് മാത്രമാണ് അച്ഛാ ദിന്‍ : ജോണി നെല്ലൂര്‍



തൊടുപുഴ: ജനദ്രോഹത്തില്‍ ആനന്ദം കൊള്ളുന്ന ഭരണകൂട ഭീകരതയാണ് കേരളത്തിലും ഇന്ത്യയിലാകമാനവും നടക്കുന്നതെന്ന് ജോണി നെല്ലൂര്‍. നരേന്ദ്ര മോദി ഭരണത്തില്‍ ശതകോടീശ്വരന്മാര്‍ക്കു മാത്രമാണ് നല്ല നാളുകളെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നേതൃത്വത്തിലുള്ള രാപകല്‍ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരും കര്‍ഷകരും ആത്മഹത്യയിലും പിറന്ന മണ്ണില്‍നിന്നുള്ള പലായനത്തിലുമാണ്. കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ബിജെപിയെ സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ജിഎസ്ടി നടപ്പാക്കാന്‍ ഏറെ വിയര്‍പ്പൊഴുക്കിയ ധനമന്ത്രിയാണ് സിപിഎം നേതാവ് തോമസ് ഐസസക് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാര്‍ക്‌സിസ്റ്റ്കാര്‍ക്ക് വഴങ്ങാത്ത പോലിസുകാരെ തെരുവിലിടിച്ചു വീഴ്ത്തുന്ന സഖാക്കളെ തൊടാന്‍പോലും ധൈര്യമില്ലാത്ത നിയമപാലകര്‍ സംസ്ഥാനത്ത് അരാജകത്വത്തിന് വഴിയൊരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ചെയര്‍മാന്‍ എസ് അശോകന്‍ അധ്യക്ഷത വഹിച്ചു. എ കെ മണി, ഇ എം ആഗസ്തി, റ്റി എം സലിം, ഇബ്രാഹിംകുട്ടി കല്ലാര്‍, റോയി കെ പൗലോസ്, കെ എം എ ഷുക്കൂര്‍, കെ  സുരേഷ് ബാബു, ജോയി തോമസ്, മാത്യു കുഴല്‍നാടന്‍, സി പി മാത്യു, ശ്രീമന്ദിരം ശശികുമാര്‍, ഡീന്‍ കുര്യാക്കോസ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍, മാര്‍ട്ടിന്‍ മാണി, എം റ്റി തോമസ്, റ്റി വി പാപ്പു, അനൂപ് ഫ്രാന്‍സിസ്, ശിവദാസ്, എം കെ പുരുഷോത്തമന്‍, ആര്‍ ബാലന്‍പിള്ള, പി വി  സ്‌കറിയ, കെ ആര്‍ സുകുമാരന്‍ നായര്‍, ജോയി വെട്ടിക്കുഴി, ജാഫര്‍ഖാന്‍ മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it