kozhikode local

നരിപ്പറ്റയില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതം

കുറ്റിയാടി: നരിപ്പറ്റ പഞ്ചായത്തില്‍ നിപ വൈറസ് ബാധയെ തുടര്‍ന്ന് വീട്ടമ്മ മരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കൈവേലിയിലെ പടിഞ്ഞാറെ പാറക്കെട്ടില്‍ കല്യാണി (80) ആണ് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ മരിച്ചത്. ഇതേതുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് എ കെ നാരായണിയുടെ അധ്യക്ഷതയില്‍ അടിയന്തര സര്‍വകക്ഷിയോഗം ചേര്‍ന്നു. കല്യാണിയെ ആശുപത്രിയില്‍ പരിചരിക്കാന്‍ ഉണ്ടായിരുന്ന എല്ലാവരെയും കണ്ടെത്തി പരിശോധനയ്ക്ക് വിധേയമാക്കും. മരണം നടന്ന വീടിന്റെ പരിസരവാസികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്് ചെയര്‍മാനും മെഡിക്കല്‍ ഓഫിസര്‍ ചെയര്‍മാനുമായുള്ള ദൗത്യസേനയ്ക്ക് രൂപം നല്‍കി.
വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ശുചീകരണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും. സൂപ്പര്‍ ക്ലോറിനേഷന്‍, ലഘുലേഖ വിതരണം എന്നിവയും നടക്കും. സര്‍വകക്ഷിയോഗത്തില്‍ ടി പി പവിത്രന്‍, എ കെ കണ്ണന്‍, വി നാണു, കെ ബാബു, പി കെ മനോജന്‍, ടി പി എം തങ്ങള്‍, ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ രമേശ്, ആരോഗ്യ വകുപ്പ് ജീവനക്കാരായ വി പി മോഹനന്‍, ഹമീദ്, സജിത്ത് പങ്കെടുത്തു.
Next Story

RELATED STORIES

Share it