നയന പൂജാരി വധം : മൂന്നു പ്രതികള്‍ക്ക് വധശിക്ഷ
BY fousiya sidheek10 May 2017 3:04 AM GMT
fousiya sidheek10 May 2017 3:04 AM GMT
പൂനെ: സോഫ്റ്റ്വെയര് എന്‍ജിനീയര്‍ നയന പൂജാരി (28) യെ തട്ടിക്കൊണ്ട് പോയി ബലാല്‍സംഗം ചെയ്ത് കൊന്ന കേസില്‍ മൂന്നുപേര്‍ക്ക് വധശിക്ഷ. പൂനെ പ്രത്യേക കോടതി ജഡ്ജി എല്‍ എല്‍ യാങ്കറാണ് യോഗേഷ് റൗട്ട്, മഹേഷ് ഠാക്കൂര്‍, വിശ്വാസ് കദം എന്നിവര്‍ക്ക് എട്ടുവര്‍ഷത്തിനു ശേഷം വധശിക്ഷ വിധിച്ചത്.ഖരാദിയിലെ ഐടി സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന നയന പൂജാരിയെ 2009 ഒക്ടോബര്‍ ഏഴിനായിരുന്നു പ്രതികള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. നാല് പ്രതികളെ അറസ്റ്റ് ചെയ്ത കേസില്‍ ഒരാള്‍ പിന്നീട് മാപ്പുസാക്ഷിയായി. തട്ടിക്കൊണ്ടു പോവല്, കൂട്ടമാനഭംഗം, കൊലപാതകം, കവര്‍ച്ച കുറ്റകരമായ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്.
Next Story
RELATED STORIES
വയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMTആറളം ഫാമിലെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകര്‍ത്തു
4 May 2024 10:37 AM GMTഡ്രൈവർ-മേയർ തർക്കം കോടതിയിൽ; കെഎസ്ആർടിസി ഡ്രൈവർ യദു ഹരജി നൽകി
4 May 2024 10:34 AM GMT17 രോഗികളെ കൊലപ്പെടുത്തിയ നഴ്സിന് 700 വര്‍ഷത്തിലേറെ തടവ്
4 May 2024 10:17 AM GMT