Second edit

നയതന്ത്രം

രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാടുകള്‍ വളരെ വിഷമം പിടിച്ച പരിപാടിയാണ്. അതിനുവേണ്ടിയാണ് എല്ലാ രാജ്യങ്ങളും നയതന്ത്ര വിദഗ്ധരെ പരിശീലിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ മുതല്‍ വിദേശകാര്യ വകുപ്പിലെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ വരെ അതിലുള്‍പ്പെടും. അവരെ നയിക്കുന്ന ചുമതലയാണ് വിദേശകാര്യ സെക്രട്ടറിക്ക്. അതിനു മുകളിലാണ് രാഷ്ട്രീയനേതൃത്വം. ഈ സംവിധാനം ഫലപ്രദമായി ചലിക്കുമ്പോള്‍ മാത്രമേ വിദേശകാര്യബന്ധങ്ങള്‍ സുഗമമായി മുന്നോട്ടുപോവുകയുള്ളൂ. ലോകത്തെ ഏറ്റവും വലിയ വിദേശകാര്യവകുപ്പ് അമേരിക്കയുടേതാണ്. അവിടെ പക്ഷേ, ഇപ്പോള്‍ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണെന്ന് ആഗോള മാധ്യമങ്ങള്‍ പറയുന്നു. കാരണം, അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലര്‍സണും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ബന്ധങ്ങള്‍ വഷളായിരിക്കുന്നു. വകുപ്പിലാവട്ടെ, പുതിയ ഭരണം വന്ന സമയത്ത് നിരവധി ഉന്നതരെ പിടിച്ചു പുറത്താക്കി. വലിയ അനുഭവസമ്പത്തുള്ളവരാണെങ്കിലും മുന്‍ സര്‍ക്കാരുകളുടെ ആളുകള്‍ എന്ന പേരു പറഞ്ഞാണു പുറത്താക്കിയത്. പക്ഷേ, പകരംവയ്ക്കാന്‍ പറ്റിയ ആളുകളെ പലയിടത്തും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ നിരവധി ഉന്നതപദവികള്‍ വഹിക്കാന്‍ ആളില്ലാത്ത നിലയാണ്.
Next Story

RELATED STORIES

Share it