ernakulam local

നമ്മുടെ പരിസ്ഥിതി, നമ്മുടെ പെരിയാര്‍ - വിദ്യാര്‍ഥി ഹസ്താക്ഷം സംഘടിപ്പിക്കും: കാംപസ്ഫ്രണ്ട്



കളമശ്ശേരി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നമ്മുടെ പരിസ്ഥിതി, നമ്മുടെ പെരിയാര്‍ എന്ന പേരില്‍ വിദ്യാര്‍ഥി ഹസ്താക്ഷം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് സി എം ഫസല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേരളത്തില്‍ ഏറ്റവും അധികം ജനങ്ങള്‍ കുടി ജലസ്രോതസ്സിനായി ആശ്രയിക്കുന്ന നദികളിലൊന്നാണ് പെരിയാര്‍ എന്നാലിന്ന് ലോകത്തിലെ ഏറ്റവുമധികം മലീമസമായ നദികളിലൊന്നായാണ് ഇത് അറിയപ്പെടുന്നത്. ഏറ്റവുമധികം നദികളുള്ള സംസ്ഥാനമായ നമ്മുടെ കേരളത്തില്‍ത്തന്നെയാണ് ഏറ്റവും അധികം ജലക്ഷാമം അനുഭവപ്പെടുന്നതെന്നത് വളരെ ഭീതി ജനിപ്പിക്കുന്നതാണ്.   കളമശ്ശേരി ഏലുര്‍ വ്യവസായ മേഖലകളില്‍ നിന്നും പുറം തള്ളുന്ന മാലിന്യമാണ് പെരിയാറിന്റെ നാശത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകം. സുസ്ഥിരമായ വികസനത്തിന് മുന്‍തുക്കം നല്‍കേണ്ട ഭരണകക്ഷികളെല്ലാംത്തന്നെ മൗനം അവലംബിക്കുമ്പോള്‍ പ്രകൃതിയുടെ സംരക്ഷണത്തിന് വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള യുവതലമുറ മുന്നിട്ടിറങ്ങണമെന്ന സന്ദേശം കാംപയിനുടനീളം കാംപസ് ഫ്രണ്ട് നല്‍കും. യോഗത്തില്‍ ജില്ലാപ്രസിഡന്റ് സി എം ഫസല്‍, സെക്രട്ടറി ആരിഫ് ബിന്‍ സലീം, സാദിഖ് ടി എം, ആദില്‍, ഫാത്തിമ അഫ്രിന്‍, സായിഹ പങ്കെടുത്തു.
Next Story

RELATED STORIES

Share it