Flash News

നന്തന്‍കോട് കൂട്ടക്കൊല: കേഡല്‍ മാനോരോഗിയെന്ന് മെഡിക്കല്‍ റിപോര്‍ട്ട്



തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജീന്‍സണ്് വിചാരണ നേരിടാനുള്ള മാനസികാരോഗ്യമില്ലെന്ന് മെഡിക്കല്‍ റിപോര്‍ട്ട്. പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണു കണ്ടെത്തല്‍. ഇതുസംബന്ധിച്ച റിപോര്‍ട്ട് വഞ്ചിയൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. കേഡലിനെ വിദഗ്ധസംഘത്തെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന പോലിസിന്റെ അപേക്ഷ പരിഗണിക്കവെയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. കേഡലിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും മാനസികാരോഗ്യകേന്ദ്രത്തില്‍ കിടത്തിച്ചികില്‍സ ആവശ്യമുണ്ടെന്നും മെഡിക്കല്‍സംഘം വ്യക്തമാക്കി. കേഡലിന്റെ മനോനില പരിശോധിച്ച ഡോക്ടറോട് നേരിട്ട് ഹാജരാവാനും കോടതി നിര്‍ദേശിച്ചു. ഏപ്രില്‍ 9നാണ് കേഡല്‍ ജീന്‍സണ്‍ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും നന്തന്‍കോട് ക്ലിഫ്ഹൗസിനു സമീപമുള്ള വീട്ടില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്.
Next Story

RELATED STORIES

Share it