Flash News

നദികള്‍ കേന്ദ്രത്തിന്റെ സ്വത്തല്ല

ന്യൂഡല്‍ഹി: രാജ്യത്തെ നദികളുടെയും തടാകങ്ങളുടെയും പൂര്‍ണമായ അധികാരം കേന്ദ്രസര്‍ക്കാരിന് കീഴില്‍ കൊണ്ടുവരാനാവില്ലെന്ന് സുപ്രിംകോടതി. രാജ്യത്തെ എല്ലാ നദികളുടെയും അവകാശം കേന്ദ്രസര്‍ക്കാരിന് നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി തള്ളിക്കൊണ്ടാണ് സുപ്രിംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
നദികളുടെ സംരക്ഷണവും വികസനവും ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാരിന് എല്ലാ നദികളുടെയും അവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജിയാണ് സുപ്രിംകോടതി തള്ളിയത്. നദികള്‍ പൊതുസ്വത്ത് ആയതുകൊണ്ട് കേന്ദ്രത്തിന് അധികാരം നല്‍കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ തമ്മില്‍ നദീതര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കേന്ദ്രത്തിന് നദികളുടെ അവകാശം നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞു. ഈ പേരില്‍ എല്ലാ നദികളെയും ബന്ധിപ്പിക്കാന്‍ ഉത്തരവിറക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ തമ്മില്‍ നദീതര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
തര്‍ക്കങ്ങള്‍ തുടരുമ്പോള്‍ കേന്ദ്രത്തിന് നദികളുടെ അവകാശം നല്‍കുന്നതിന് പ്രായോഗികവും നിയമപരവുമായ തടസ്സങ്ങളുണ്ടെന്നും കോടതി നിരീക്ഷിച്ചു.
Next Story

RELATED STORIES

Share it