kozhikode local

നടപടിയെടുക്കേണ്ടവര്‍ ഉറക്കത്തില്‍ ; ടിപ്പറുകള്‍ മരണപ്പാച്ചില്‍ തുടരുന്നു



മുക്കം: അധികാരികളുടെ നിസ്സംഗതയും ഒത്താശയും മുതലെടുത്ത് മലയോരത്ത് ടിപ്പറുകളുടെ മരണപ്പാച്ചില്‍ തുടരുന്നു. ഇന്നലെ മുക്കത്തുണ്ടായ അപകടത്തില്‍ മരിച്ച അധ്യാപിക ഷീബ (43)യും മകള്‍ ഹിഫ്ത്ത (13)യുമാണ് ടിപ്പറപകടത്തിലെ അവസാന ഇരകള്‍. ടിപ്പറുകള്‍ക്ക് നിയന്ത്രണമുള്ള 8.30നും 10നും ഇടയിലാണ് അപകടം നടന്നത്. അപ്പോള്‍ മറ്റു സമയങ്ങളിലെ അവസ്ഥ പറയേണ്ടതില്ല. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കരിങ്കല്‍, ചെങ്കല്‍ ക്വാറികളും പാറമണല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും ക്രഷര്‍ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നത് കാരശ്ശേരി, കൊടിയത്തൂര്‍, കുടരഞ്ഞി, തിരുവമ്പാടി, പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന മുക്കം മേഖലയിലാണ്. ഇവിടേക്ക് നിരവധി വാഹനങ്ങളാണ് രാപകല്‍ ഭേദമേന്യെ എത്തുന്നത്. വയനാട് ജില്ലയില്‍ കരിങ്കല്‍ യൂനിറ്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കപ്പെട്ടതിനാല്‍ അവിടെ നിന്നുള്ള ടിപ്പറടക്കമുള്ള നൂറുകണക്കിന് വാഹനങ്ങള്‍ ഇപ്പോള്‍ ഇങ്ങോട്ടാണ് വരുന്നത്. ഇത് മൂലം കരിങ്കല്‍ ഉല്‍പന്നങ്ങള്‍ക്കായുള്ള മല്‍സര ഓട്ടവും പതിവാണ്. രാവിലെയും വൈകുന്നേരവും സ്‌കൂള്‍ സമയങ്ങളില്‍ ടിപ്പറുകള്‍ സര്‍വീസ് നിര്‍ത്തിവെക്കേണ്ടതാണ്. എന്നാല്‍ പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. നിരോധനം മറികടക്കാന്‍ ടിപ്പര്‍ െ്രെഡവര്‍മാര്‍ ഊടുവഴികള്‍ തിരഞ്ഞെടുക്കുന്നതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. ഇന്നലെ നടന്ന അപകടം ഇതിന് ഉദാഹരണമാണ്. കഴിഞ്ഞ ദിവസം ഇതിന് തൊട്ടടുത്ത പ്രദേശത്ത് തലനാരിഴക്കാണ് ടിപ്പറപകടത്തില്‍ നിന്ന് സ്‌കൂള്‍ വിദ്യാര്‍ഥി രക്ഷപ്പെട്ടത്.
Next Story

RELATED STORIES

Share it