നടപടികള്‍ക്കു വലിയ രാഷ്ട്രീയ വിലനല്‍കാന്‍ തയ്യാര്‍: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നല്ല ഇന്ത്യക്കു വേണ്ടി താന്‍ സ്വീകരിച്ച നടപടികള്‍ക്കു വലിയ രാഷ്ട്രീയ വിലനല്‍കാന്‍ തയ്യാറാണെന്നു പ്രധാനമന്ത്രി. തന്റെ ദൗത്യത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്നും മോദി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അഴിമതിയില്ലാത്തതും പൗരന്‍മാര്‍ക്ക് പ്രാധാന്യമുള്ളതുമായ വികസന കേന്ദ്രീകൃതമായ അന്തരീക്ഷം വികസിപ്പിക്കാന്‍ സര്‍ക്കാര്‍ പതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു. സമാന്തര സമ്പദ് വ്യവസ്ഥയുടെ ഭാഗമായിരുന്ന കള്ളപ്പണത്തെ നോട്ട് നിരോധനത്തിലൂടെ ഔപചാരിക സമ്പദ്‌വ്യവസ്ഥയിലെത്തിക്കാന്‍ സാധിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി കള്ളപ്പണം കൈമാറാന്‍ അഴിമതിക്കാര്‍ ഭയപ്പെടുകയാണ്. ആധാറും ജന്‍ധന്‍ അക്കൗണ്ടും മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചതിലൂടെ വ്യാജരേഖകളിലൂടെ പൊതുവിതരണ സംവിധാനത്തിന്റെ പ്രയോജനം അനധികൃതമായി നേടിയെടുത്തവരെ കണ്ടെത്താന്‍ സാധിച്ചുവെന്നും മോദി പറഞ്ഞു.
Next Story

RELATED STORIES

Share it