നജീബ് അഹ്മദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പത്തുലക്ഷം പാരിതോഷികം

തിരുവനന്തപുരം: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പഠിച്ചുകൊണ്ടിരിക്കെ ഹോസ്റ്റലില്‍ നിന്നും കാണാതായ ബയോടെക് വിദ്യാര്‍ഥി നജീബ് അഹ്മദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് സിബിഐ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.ഉത്തര്‍പ്രദേശിലെ ബദാവുന്‍ ജില്ലയിലെ വെദോന്തോള സ്വദേശിയായ നഫീസ് അഹ്മദിന്റെ മകനാണ് നജീബ് അഹമ്മദ്. 27 വയസ്സ് പ്രായം തോന്നിക്കുന്ന നജീബിന് അഞ്ച് അടി പത്ത് ഇഞ്ച് ഉയരമുണ്ട്. ജെഎന്‍യു കാംപസിലെ മാഹി ഹോസ്റ്റലില്‍ റൂം നമ്പര്‍ 106ല്‍ താമസിച്ചു വരവേ 2016 ഒക്‌ടോബര്‍ 15 മുതലാണ് നജീബിനെ കാണാതായത്. ഇതുസംബന്ധിച്ച്  സിബിഐ ന്യൂഡല്‍ഹി സ്‌പെഷ്യല്‍ ക്രൈം വിങ്  രജിസ്റ്റര്‍ ചെയ്ത കേസില്‍  അന്വേഷണം നടന്നു വരുകയാണ്. വിവരങ്ങള്‍ നല്‍കുന്നയാളുടെ പേരും മറ്റു വിശദാംശങ്ങളും രഹസ്യമായി സൂക്ഷിക്കും. താഴെപ്പറയുന്ന വിലാസത്തില്‍ വിവരങ്ങള്‍ നല്‍കാം. ഇലിൃേമഹ ആൗൃലമൗ ീള കി്‌ല െശേഴമശേീി, ടുലരശമഹ ഇൃശാല 1, 5ആ, ഇഏഛ രീാുഹലഃ, ഘീറവശ ഞീമറ,  ചലം ഉലഹവശ 11 0003. ുവ: 011 2436864, 24368638, 2436 8634, 9650394796, 965039 4791. ടൗുലൃശിലേിറലി േീള ജീഹശരല ഇആക/ടഇ.ക/ ചലം ഉലഹവശ.
Next Story

RELATED STORIES

Share it