wayanad local

'നങ്ക ആട്ട' ഗോത്രകലാമേള തുടങ്ങി

കല്‍പ്പറ്റ: തനതു ഗോത്രജീവിതത്തിന്റെ ഉള്‍ത്തുടിപ്പുമായി 'നങ്ക ആട്ട' ഗോത്രമേള കല്‍പ്പറ്റയില്‍ തുടങ്ങി. 22 വരെയാണ് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ മേള നടക്കുന്നത്. ജില്ലയിലെ വിവിധ കോളനിവാസികള്‍ക്കായി ഗോത്രകലാ മല്‍സരങ്ങള്‍, ഗോത്ര ഭക്ഷ്യമേള, ഗോത്രവൈദ്യം, തനത് ഉല്‍പന്ന പ്രദര്‍ശനം-വിപണനം, ചിത്രപ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം എന്നിവയും ഒരുക്കിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ നിന്നുമുള്ള ഒട്ടേറെ കലാരൂപങ്ങളും അരങ്ങേറും. ഇന്നു രാവിലെ 10.30 മുതല്‍ തോട്ടി ആട്ട, കൂനാട്ട, ഗദ്ദിക, ഊരാളിക്കളി എന്നീ കലാമല്‍സരങ്ങളും വൈകീട്ട് അഞ്ചിന് അട്ടപ്പാടി ആസാദ് കലാസംഘം അവതരിപ്പിക്കുന്ന ഇരുളനൃത്തവും നടക്കും. സമാപന ദിവസമായ നാളെ ഗോത്രഗാനം, വടക്കന്‍പാട്ട്, നെല്ലുകുത്ത് പാട്ട്, വയനാട് നാട്ടുകൂട്ടം അവതരിപ്പിക്കുന്ന ഗോത്രഗാഥ എന്നിവയും നടക്കും. ഗോത്രമേള സി കെ ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കുടുംബശ്രി ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി സാജിത അധ്യക്ഷത വഹിച്ചു. ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ സി ജെ കുട്ടപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍മാരായ കെ ടി മുരളി, കെ എ ഹാരിസ്, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വനിത സംസാരിച്ചു.
Next Story

RELATED STORIES

Share it