ernakulam local

നഗരസഭ കൗണ്‍സിലര്‍ അഴിമതി കാണിച്ചെന്നാരോപിച്ച് വാര്‍ഡ് സഭയില്‍ ബഹളം



മരട്: നഗരസഭ ചെയര്‍പേഴ്‌സന്റെ ഡിവിഷനായ 24 ആം ഡിവിഷനിലെ ഇന്നലെ നടന്ന വാര്‍ഡ് സഭയില്‍ ബഹളം. ഗ്രാമസഭ പാസ്സാക്കിയ തീരുമാനങ്ങളെ അട്ടിമറിച്ച് ഡിവിഷന്‍ കൗണ്‍സിലറും ചെയര്‍പേഴ്‌സനുമായ ദിവ്യ അനില്‍കുമാര്‍ തന്നിഷ്ടം നടത്തി അഴിമതി കാണിച്ചെന്നാണ് ആരോപണം.  നഗരസഭയിലെ ഇരുപത്തിനാലാം ഡിവിഷനിലെ 2016-17 കാലഘട്ടത്തിലെ വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വാര്‍ഡ് സഭ മാടവന എല്‍ പി സ്‌കൂളില്‍ കൂടിയപ്പോള്‍ അന്ന് ഐക്യകണ്‌ഠേന ഗ്രാമസഭ അംഗീകരിച്ചു പാസ്സാക്കിയ പ്രൊജക്ടുകള്‍ രണ്ടെണ്ണമായിരുന്നു. ഹൈവേക് സമീപം അങ്കണവാടി സ്ഥിതിചെയ്യുന്ന അങ്കണവാടി റോഡിനായിരുന്നു ആദ്യ പരിഗണന കൊടുത്തത്. രണ്ടാമത്തേത് വെളീപ്പറമ്പിലെ ഒരു മീറ്റര്‍ റോഡ് ആയിരുന്നു. ഈ രണ്ടു ഗ്രാമസഭ അംഗീകരിച്ച പദ്ധതികളും നാളിതുവരെ പണിതുടങ്ങിയിട്ടു പോലുമില്ല. ഈ പണം കൊണ്ട്  ഡിവിഷന്‍ കൗണ്‍സിലറുടെയും, മുന്‍ കൗണ്‍സിലറുടെയും വീടിനു പുറകിലൂടെ പോകുന്ന നല്ല വീതിയുള്ള  പുറമ്പോക്കു തോട് വീതികുറച്ചു കൊണ്ട് ഇരുവശവും കല്ലുകെട്ടി സ്ലാബിടുന്ന ജോലി പുരോഗമിക്കുകയാണ്. തോടിനു അഭിമുഖമായി ഒരു വന്‍ ബിസിനസ്സ് കാരന്റെ സ്വകാര്യ സ്ഥലത്തേക്ക് വഴി നിര്‍മ്മിക്കലാണ് ഇതിനുപിന്നില്‍ ഒളിഞ്ഞിരിക്കുന്ന ഗൂഡലക്ഷ്യമെന്ന് ആരോപണമുണ്ട്.ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി ഈ വലിയ അഴിമതി പുറത്തു കൊണ്ടുവരണമെന്ന് വോയ്‌സ് ഓഫ് നെട്ടൂര്‍ സെക്രട്ടറി വി എ സാദിഖ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it