kozhikode local

നഗരസഭ ഇനി എല്‍ഡിഎഫ് ഭരിക്കും

പയ്യോളി: യുഡിഎഫ് നേതൃത്വം നല്‍കുന്ന പയ്യോളി നഗരസഭക്കെതിരെ എല്‍ഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം പാസായി. ഇതോടെ  രണ്ട് വര്‍ഷവും ഏഴ് മാസവും നീണ്ടു നിന്ന യുഡിഎഫ് ഭരണത്തിന് വിരാമമായി. ആകെയുള്ള  36 അംഗങ്ങളില്‍ ജനതാദളിന്റെ മൂന്ന് അംഗങ്ങള്‍ ഉള്‍പ്പെടെ 19 പേര്‍ നേരത്തെ നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസില്‍ ഒപ്പ് വച്ചിരുന്നു. കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറിക്കാണ് നേരത്തെ നോട്ടിസ് നല്‍കിയത്.
ഇന്നലെ  രാവിലെ പയ്യോളി നഗരസഭാ ഹാളില്‍ നടന്ന യോഗത്തില്‍ സിപിഎം  കൗ ണ്‍സിലര്‍ ടി അരവിന്ദാക്ഷന്‍ ചെയര്‍പേഴ്‌സണ് പി കുല്‍സുവിനെതിരെയുള്ള പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തിനനുകൂലമായി 19 പേരും എതിര്‍ത്ത് 16 പേരും വോട്ട് ചെയ്തു. ഇരുപത്തിമൂന്നാം ഡിവിഷന്‍ കൗ ണ്‍സിലര്‍ സിപിഎം അംഗം ടിപി വിജയിന്റെ വോട്ട് ഒപ്പ് രേഖപ്പെടുത്താത്തതിനാല്‍ വോട്ട് അസാധുവായി.
നേരത്തെ പയ്യോളി മനോജ് വധക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട സിപിഎം കൗണ്‍സിലര്‍ കെടി ലിഖേഷ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നു. ഏറണാകുളം ജില്ല വിട്ട് പുറത്ത് പോവരുതെന്ന ജാമ്യ വ്യവസ്ഥയില്‍ കോടതിയില്‍ നിന്ന് ഇളവ് തേടിയാണ് കെടി ലിഖേഷ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്.
ഉച്ചക്ക് ശേഷം യോഗത്തി ല്‍ വൈസ് ചെയര്‍മാന്‍ മഠത്തി ല്‍ നാണുവിനെതിരായ അവിശ്വാസ പ്രമേയം വിടി ഉഷ അവതരിപ്പിച്ചു. പതിനാറിനെതിരെ ഇരുപത് വോട്ടുകള്‍ക്ക് പ്രമേയം പാസായി.
നഗരകാര്യ വകുപ്പ് മേഖലാ ജോയിന്റ് ഡയരക്ടര്‍ മൃന്‍മൈ ജോഷി നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു. പുതിയ ഭരണ സമിതി ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന തിയ്യതി പിന്നീട് പ്രഖ്യാപിക്കും. അതേ സമയം ജെഡിയു നിതിഷ് കുമാര്‍ വിഭാഗം ജില്ലാ നേതൃത്വത്തിന്റെ വിപ്പുണ്ടായിട്ടും ജെഡിയു അംഗങ്ങള്‍ അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി.യുഡിഎഫ് ഭരണം അവസാനിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എല്‍ഡിഎഫ് നേത്രത്വത്തില്‍ പയ്യോളി ടൗണില്‍ പ്രകടനം നടത്തി.
എംപി ഷിബു, കൂടയില്‍ ശ്രീധരന്‍, കെ ജീവാനന്ദന്‍, ഷാഹുല്‍ ഹമീദ്, പിടി രാഘവന്‍, കുയ്യണ്ടി രാമചന്ദ്രന്‍, പുനത്തില്‍ ഗോപാലന്‍, പിഎം വേണുഗോപാലന്‍ എന്നിവര്‍ നേത്രുത്വം നല്‍കി.
Next Story

RELATED STORIES

Share it