kasaragod local

നഗരസഭാ യോഗങ്ങളില്‍ ഹാജരായില്ല; ലീഗ് അംഗത്തെ അയോഗ്യനാക്കാന്‍ നടപടി

കാസര്‍കോട്: സ്ഥിരമായി യോഗങ്ങളില്‍ ഹാജരാകാതിരുന്ന കാസര്‍കോട് നഗരസഭയിലെ മുസ്്‌ലിം ലീഗ് അംഗത്തെ അയോഗ്യനാക്കാന്‍ നഗരസഭ നടപടി തുടങ്ങി. എസ്‌സി-എസ്ടി സംവരണ വാര്‍ഡായ തളങ്കര തെരുവത്ത് (22ാം വാര്‍ഡ്) നിന്ന് മുസ്‌ലിം ലീഗ് ടിക്കറ്റില്‍ മല്‍സരിച്ച് വിജയിച്ച കെ വിശ്വനാഥനെയാണ് അയോഗ്യനാക്കുന്നത്.
മൂന്നു മാസത്തിലധികമായി സ്ഥിരമായി യോഗത്തില്‍ പങ്കെടുക്കുകയോ നഗരസഭാ ഭരണകാര്യങ്ങളില്‍ ഇടപെടുകയോ ചെയ്യാത്ത വിശ്വനാഥനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറി നഗരസഭാ ചെയര്‍പേഴ്‌സന് കത്ത് നല്‍കി. കാസര്‍കോട് നഗരസഭയില്‍ ഇതാദ്യമായാണ് ഒരാള്‍ സ്ഥിരമായി യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ അയോഗ്യനാവുന്നത്.
വിശ്വനാഥ യോഗങ്ങളില്‍ പങ്കെടുക്കാതിരിക്കുകയും വാര്‍ഡിന്റെ വികസന കാര്യങ്ങളില്‍ ഇടപെടാതിരിക്കുകയും ചെയ്യുന്നതില്‍ പാര്‍ട്ടി നേരത്തെ തന്നെ അതൃപ്തി പ്രകടിപ്പിക്കുകയും ഒരു കൗണ്‍സിലറുടെ ചുമതല നിര്‍വഹിക്കണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും യോഗങ്ങളില്‍ പങ്കെടുക്കുന്നതിലുള്ള വീഴ്ച തുടര്‍ന്നതിനാലാണ് പാര്‍ട്ടി ഇയാള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടത്.
Next Story

RELATED STORIES

Share it