Alappuzha local

നഗരസഭാ നീന്തല്‍ക്കുളം നിര്‍മാണം പാതിവഴിയില്‍

തിരുവല്ല: നഗരസഭ നിര്‍മ്മാണം തുടങ്ങിയ നീന്തല്‍കുളം ത്രിശങ്കുവില്‍. മൂന്ന് വര്‍ഷം മുമ്പ് കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിന്റെ ഭാഗമായി സംസ്ഥാനത്ത് 5 നീന്തല്‍കുളങ്ങള്‍ നിര്‍മ്മിക്കാന്‍ ദേശീയ കായിക വകുപ്പ് അനുവദിച്ചതില്‍ ഒന്നാണ് തിരുവല്ല നഗരസഭയ്ക്ക് ലഭിച്ചത്. ഇതിനായി നഗരമധ്യത്തില്‍ പുഷ്പഗിരി റോഡിനടുത്തായി ലക്ഷങ്ങള്‍ വിലമതിക്കുന്ന നഗരസഭയുടെ ഭൂമിയില്‍ കുളത്തിന്റെ നിര്‍മ്മാണവും തുടങ്ങി. എന്നാല്‍ കരാറെടുത്ത സ്വകാര്യ കമ്പനി പാതിവഴിക്ക് നിര്‍മ്മാണം അവസാനിപ്പിച്ച് പിന്മാറിയോടെ കമ്പനിക്ക് നല്‍കിയ പണവും നഷ്ടമായി, നീന്തല്‍കുളം സ്വപ്‌നത്തിലുമായി.അടുത്ത സമയത്ത് കുളത്തിന്റെ നിര്‍മാണം ഏറ്റെടുത്ത് 10 വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ 1 കോടി 70 ലക്ഷം രൂപയ്ക്ക് കുളം ഏറ്റെടുക്കാന്‍ തിരുവനന്തപുരത്തുള്ള ഒരു സ്വകാര്യ കമ്പനി നഗരസഭയെ സമീപിച്ചിരുന്നു. എന്നാല്‍ നീന്തല്‍കുളം നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ തന്നെ മുന്‍പന്തിയിലുണ്ടായിരുന്ന അക്വാട്ടിക് അസോസിയേഷന്‍ എന്ന സംഘടനയ്ക്ക് 25 വര്‍ഷത്തേക്ക് സൗജന്യമായി നല്‍കാനായിരുന്നു നഗരസഭാ ഭരണ സമിതിയുടെ നിലപാട്. ഇതു സംബന്ധിച്ച് തീരുമാനിക്കാന്‍ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സെക്രട്ടറി ഉള്‍പ്പടെ ഒട്ടേറെ കൗണ്‍സിലര്‍മാരും വിയോജിപ്പ് പ്രകടിപ്പിച്ചതോടെ കുളം നിര്‍മാണം പാതിവഴിയില്‍ തന്നെയായി. നിര്‍മ്മാണത്തിലെ അപാകത മൂലം കുളത്തിലെ വെള്ളം ചോരുന്നതായും ആക്ഷേപമുള്ളതിനാല്‍ കായിക വകുപ്പും കുളം ഏറ്റെടുക്കാന്‍ മുന്നോട്ടു വരുന്നുമില്ല.
Next Story

RELATED STORIES

Share it