malappuram local

നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഹെല്‍മറ്റ് ധരിച്ച് പ്രതിപക്ഷം ; വ്യത്യസ്ത സമരമുറയുമായി പ്രതിപക്ഷാംഗങ്ങള്‍ രംഗത്ത്‌



പൊന്നാനി: പൊന്നാനി നഗരസഭാ കൗണ്‍സിലില്‍ വ്യത്യസ്ഥ പ്രതിഷേധവുമായി യുഡിഎഫ് കൗണ്‍സിലര്‍മാര്‍. കൗണ്‍സിലിലെ അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് ഹെല്‍മെറ്റ് ധരിച്ചാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കൗണ്‍സിലിലെത്തിയത്.കഴിഞ്ഞ മാസം പൊന്നാനി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍മാരെ അക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് വ്യത്യസ്ഥ സമരമുറയുമായി രംഗത്തിറങ്ങിയത്. യുഡിഎഫ് കൗണ്‍സിലര്‍മാരെ മര്‍ദ്ദിച്ച ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്തമാക്കുകയാണ്. സംഭവത്തിനു ശേഷം രണ്ടു തവണ ചെയര്‍മാന്‍ അനൗദ്യോഗിക ചര്‍ച്ച നടത്തിയെങ്കിലും മാപ്പ് പറയാന്‍ തയ്യാറാവാതിരുന്നതോടെ പ്രതിപക്ഷവും പ്രതിഷേധം കടുപ്പിച്ചു. തുടര്‍ന്ന് വികസന സെമിനാറിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.രാവിലെ കൗണ്‍സില്‍ യോഗം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഹെല്‍മെറ്റ് ധരിച്ചാണ് സ്ത്രീകളടക്കമുള്ള കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ഹാളിലേക്കെത്തിയത്. തുടര്‍ന്ന് യോഗം ആരംഭിച്ചതോടെ പ്രതിപക്ഷ നേതാവ്  നിസാര്‍ എഴുന്നേറ്റ് നില്‍ക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ജീവന് തന്നെ ഭീഷണി സൃഷ്ടിക്കുന്ന കൗണ്‍സിലര്‍മാരുള്ള കൗണ്‍സില്‍ ഹാളില്‍ സ്വയം പ്രതിരോധമെന്നോണമാണ് ഹെല്‍മെറ്റ് ധരിച്ചതെന്ന് നിസാര്‍ പറഞ്ഞു. ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
Next Story

RELATED STORIES

Share it