Idukki local

നഗരസഭയുടെ ഭൂമി തിരിച്ചു പിടിക്കുന്നതില്‍ വീഴ്ച വരുത്തിയതായി ആക്ഷേപം

തൊടുപുഴ: തൊടുപുഴ ആറിന്റെ തീരത്ത് പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് നിലനിന്ന നഗരസഭയുടെ ഭൂമി തിരിച്ചെടുക്കുന്നതില്‍ വീഴ്ച. വിടെയുള്ള കെട്ടിടങ്ങളില്‍ നിന്നു പത്തു വര്‍ഷമായി വാടക പോലും പിരിക്കുന്നില്ല. തൊടുപുഴ നഗരസഭയുടെ ഉടമസ്ഥയില്‍ ഉള്ള 48 സെന്റു ഭൂമി റവന്യൂ ടവര്‍ നിര്‍മാണത്തിനായി അഞ്ച് വര്‍ഷത്തേക്ക് ഭവന നിര്‍മാണ ബോര്‍ഡിന് പാട്ടത്തിന് നല്‍കുകയായിരുന്നു.
2000-2005 വരെയായിരുന്നു പാട്ടക്കരാര്‍. എന്നാല്‍ യഥാസമയം റവന്യൂ ടവര്‍ നിര്‍മാണം നടക്കാത്തതിനാല്‍ കരാര്‍ റദ്ദായി. 2005 മുതല്‍ തുടര്‍ന്നുള്ള പത്തു വര്‍ഷവും പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ ഭൂമി തിരിച്ചെടുത്ത ഉപയോഗിക്കണമെന്നും അല്ലെങ്കില്‍ അവിടുത്തെ വാടകക്കാരില്‍ നിന്നു വാടക പിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിരന്തരമായി ആവശ്യപ്പെട്ടിരുന്നു.
എന്നിട്ടും ഭരണക്കാരുടെ ഭാഗത്തു നിന്നു യാതൊരു നടപടിയും ഉണ്ടായില്ല. മാത്രമല്ല വാടക്കാരെ സഹായിക്കുന്ന നിലപാടും സ്വീകരിച്ചു.
ഇക്കാര്യത്തില്‍ നഗരസഭയുടെ കെടുകാര്യസ്ഥതയും പിഴവുകളും മൂലം വന്‍ നഷ്ടം സംഭവിച്ചു.ഇക്കാര്യം കഴിഞ്ഞ വര്‍ഷത്തെ ലോക്കല്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വീഴ്ച വരുത്തിയ നഗരസഭാ ഭരണ സമിതിയുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും നടപടികളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്ക് എതിരേ ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്നും പ്രതിപക്ഷനേതാവ് ആര്‍ ഹരിയും ബിജെപി കൗണ്‍സിലര്‍മാരും ആവശ്യപ്പെട്ടു.ഈ ഭൂമി തിരിച്ചെടുക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാവുമെന്ന് കരുതുന്നില്ല.
ഇപ്പോള്‍ ഈ ഭൂമി തിരിച്ചു പിടിക്കണമെന്ന ആവശ്യവുമായി ഭരണപക്ഷം രംഗത്ത് എത്തിയതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളും കാപട്യവും ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നു ബിജെപി പാര്‍ലെന്ററി പാര്‍ടി ആരോപിച്ചു.
ഈ ഭൂമി തിരിച്ചെടുത്ത് നഗരസഭയുടെ തനതുഫണ്ട് ഉയര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വിമുഖത കാട്ടിയ ഭരണ ഉദ്യോഗസ്ഥ നടപടികളെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണം.
വീഴ്ച വരുത്തിയ ആളുകളുടെ പക്കല്‍ നിന്നും നഗരസഭയ്ക്കുണ്ടായ നഷ്ടം ഈടാക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പാര്‍ലെമെന്ററി പാര്‍ട്ടി ലീഡര്‍ ബാബു പരമേശ്വരന്‍, കൗണ്‍സിലര്‍മാരായ ബിന്ദു പത്മകുമാര്‍, ആര്‍ അജി, കെ ഗോപാലകൃഷ്ണന്‍, അരുണിമ ധനേഷ്, രേണുക രാജശേഖരന്‍, വിജയകുമാരി, ജിഷ ബിനു പങ്കെടുത്തു.
Next Story

RELATED STORIES

Share it